സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം2023

Schoolwiki സംരംഭത്തിൽ നിന്ന്

മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 10ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി.

independence day
independence day
independence day
independence day