ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
76-ാംസ്വാതന്ത്ര്യദിനാഘോഷം
ഇന്റ്യയുടെ 75-ാംസ്വാതന്ത്ര്യവാർഷികം പൂർവ്വാധികം ഭംഗിയായി ഈ വർഷവും ആചരിച്ചു. NCC, SPC, JRC എന്നിവയുടെ നേതൃത്വത്തിൽ, HSS, VHSE, HS വിഭാഗങ്ങൾ സംയുക്തമായാണ് ആഘോഷ പരിപാടികൾ പൂർത്തീകരിച്ചത്. കൃത്യം 8.45 am ന് ശ്രീമതി. അനിത. J. V (പ്രിൻസിപ്പാൾ) പതാക ഉയർത്തി. തുടർന്ന് നടന്ന പൊതു സമ്മേളനം PTA പ്രസിഡന്റ് ശ്രീ. മധുസൂദനൻ നായരുടെ അദ്ധ്യക്ഷതയിൽ, ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയ ശ്രീ സുധാർജുനൻ ഉത്ഘാടനം ചെയ്യുകയുണ്ടായി. പ്രിൻസിപ്പാൾ ആയ ശ്രീമതി. J.V അനിത സ്വാഗതപ്രസംഗവും, VHSE പ്രിൻസിപ്പാൾ ആയ ശ്രീ. ഷിജു , SRG കൺവീനർമാരായ ശ്രീ. ഷൈജു, ശ്രീ. അജികുമാർ, SMC ചെയർമാനായ ശ്രീ. മോഹൻദാസ്, വാർഡ് മെമ്പർ ആയ V. രാജി, മറ്റ് PTA മെമ്പർ മാർ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഏകദേശം 10.45 am ന് ആഘോഷ പരിപാടികൾ സമാപിച്ചു. |
ഹിരോഷിമ ദിനാചരണം
2022-23 അക്കാദമിക വർഷത്തെ ഹിരോഷിമ ദിനാചരണം 10/8/22 ബുധനാഴ്ച സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ വച്ച് ഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ് ബീന ടീച്ചർ സംസാരിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയോടൊപ്പം ഹിരോഷിമ ദിന ഗാനവും വിദ്യാർത്ഥികൾ ആലപിച്ചു. അസംബ്ലി കഴിഞ്ഞ ശേഷം യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ വഹിച്ചു കൊണ്ട് വിദ്യാർത്ഥികൾ നടത്തിയ റാലി വർണ്ണാഭമായിരുന്നു. |