സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സർഗ്ഗവേള

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു. ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ച് അവരെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നൽകുന്നു. സ്കൂൾ, ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

  • കായിക പരിശീലനം.
  • ചിത്രരചന .
  • പൊതുവിജ്ഞാന ക്ലാസുകൾ.
  • ജീവകാരുണ്യ നിധി.
  • ജോസെഫിയൻസ് ( വർത്തമാനം
    • സ്വാതന്ത്ര്യദിനാഘോഷം 2022 ഇന്ത്യയുടെ 75 - മത് സ്വാതന്ത്ര്യ
    • ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ. 2022 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചു പ്രധാന മന്ത്രിയുടെ 'ഹർ ഘർ തിരംഗ' എന്ന ആശയത്തെ മാനിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച ദേശീയ പതാക മാന്നാനം സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ദേശസ്നേഹം വിളിച്ചോതുന്ന കുട്ടികളുടെ മിഴിവാർന്ന കലാപരിപാടികളും സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്ന റാലിയും ആഘോഷങ്ങൾക്ക് പകിട്ടേകി. സ്കൂൾ പ്രധാനാദ്ധ്യാപകൻ റവ. ഫാ. സജി. പാറക്കടവിലിന്റെ നേതൃത്തിൽ ചേർന്ന യോഗത്തിൽ മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിങ് കോളേജ് സൈക്കോളജി അദ്ധ്യാപകനായിരുന്ന റവ. ഫാ. ഡോ. സിബിച്ചൻ കളരിക്കൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി