ഉപയോക്താവിന്റെ സംവാദം:22080-HM

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 11 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22080-HM (സംവാദം | സംഭാവനകൾ) (→‎സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: പുതിയ ഉപവിഭാഗം)

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

    സ്വാതന്ത്ര്യത്തിൻ്റെ 75- )0 വർഷം രാഷ്ട്രം അമൃത മഹോത്സമായി കൊണ്ടാടുമ്പോൾ പേരാമംഗലം ശ്രീ ദുർഗാവിലാസം സ്കൂളും അതിൽ പങ്കുചേരുകയാണ്. ഇന്ന് ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാലയാങ്കണത്തിൽ ഗാന്ധി മരം നട്ടു . കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിൻറു ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ  പി. ആർ ബാബു, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ എം. എസ് . രാജു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഗാന്ധി മരത്തിൻ്റെ പരിപാലനം ഗാന്ധിദർശൻ ക്ലബ് നിർവഹിക്കും . വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസാരമുള്ള നിരവധി ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നു വരുന്നത്. ആഘോഷ പരിപാടികളുടെ ആരംഭ ദിവസമായ ആഗസ്റ്റ് 10ന് വിദ്യാലയം ഒരുക്കിയ വിശാലമായ കാൻവാസിൽ  സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് ഓരോ വിദ്യാർത്ഥിയും പങ്കുചേർന്നു. ഘോഷയാത്ര , സൈക്കിൾ റാലി തുടങ്ങി നിരവധി പരിപാടികളുമായി വരും ദിവസങ്ങളിലും അമൃത മഹോത്സവം ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുകയാണ് വിദ്യാലയം