ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കളിക്കൂട്ടം നാടക സംഘം
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്.... വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....സാഹിത്യവും കലയും സാമൂഹിക നിർമ്മിതിയാണ്.ഇവയിലൂടെ നാം തിരിച്ചറിയുന്നത് അതുൾക്കൊള്ളുന്ന സമൂഹത്തെയും സംസ്കാരത്തെയുമാണ്. ആ നിലയ്ക്ക് കളിക്കൂട്ടം നാടകസംഘത്തിന്റെ ഫ്രീക്കൻ അനേകം വേദികളിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.
ഫ്രീക്കൻ
നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിന്റെ മുഖമുദ്രയാണ്. വിശാലമായ ചിന്താധാരയാണ്. എന്നിട്ടും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം സമാന്തരമായി ഈ സമൂഹത്തോട് പലതും പറയുന്നുണ്ട്. അത് കാണാതെ പോകരുത്.
സ്വതന്ത്രവും സാർവജനീനവുമായ ഒരു കലയായി നമ്മുടെ വിദ്യാഭ്യാസ രീതി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഫ്രീക്കൻ തുറന്നു പറയുന്നത്. ലോകമൊട്ടാകെയുള്ള വിദ്യാർത്ഥികളുടെ പ്രതിനിധിയാണ് ഫ്രീക്കൻ. അതിരില്ലാത്ത ലോകങ്ങളിലൂടെയും വർണങ്ങളിലൂടെയും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഫ്രീക്കന് നിലവിലുള്ള പഠനവ്യവസ്ഥകളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. കടിച്ചാൽ പൊട്ടാത്ത വാക്കുകളുമായി സംസകാരവും പൈതൃകവും തെരുവിൽ ഛർദ്ദിക്കുന്ന ബുജികളെ അവൻ പരിഹസിക്കുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന നാടൻ പാട്ടുകളിൽ എല്ലാ വിഭാഗങ്ങൾക്കും മനസ്സിലാക്കാനുള്ള ജീവിതവും ഭാഷയും ഉണ്ടെന്ന് അവൻ ഉറക്കെപ്പറയുന്നു. അതോടൊപ്പം അംബേദ്കറിന്റെ ചിന്തകളിൽ ഉയർന്നു വരുന്ന മാനവികതയെക്കുറിച്ച് ബോധവാനാകുന്നു. ക്ലാസ് മുറികളും യൂണിഫോമും വിദ്യാർത്ഥികളെ തളച്ചിടാനുള്ള ചങ്ങലയായി അവന് അനുഭവപ്പെടുന്നു.പുരുഷോത്തമൻ മാഷുടെ വേഷവും ഭാഷയും ദഹിക്കാതെ ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കുമെന്നുള്ള ഒറ്റ ലാഭത്തിൽ മാത്രമാണ് സ്കൂളിലേക്ക് വരുന്നതെന്ന് മടിയില്ലാതെ പറയുന്നു. കുട്ടിയെ മാറ്റിയെടുക്കാനുള്ള അധ്യാപകന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഒടുവിൽ കുട്ടികൾക്കറിയാവുന്ന ഭാഷയിലേക്കും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ നയങ്ങളിലേക്കും തന്റെ വിദ്യാഭ്യാസ രീതിയെ പുരുഷോത്തമൻ മാഷ് പരിഷ്കരിക്കുന്നു . കുട്ടിക്കും അധ്യാപകനും ഒരു പോലെ വിനിമയം ചെയ്യാവുന്ന വിദ്യാലയ ലോകത്തിൽ പല വർണങ്ങളും സംസ്കാരവും ഒന്നിച്ചു ചേരുന്നു. അവയുടെ തനിമയും സ്വത്വവും ഏച്ചുകൂട്ടലുകളില്ലാതെ നിലനിൽക്കുകയും ചെയ്യുന്നു. നാളിതുവരെയും കൊണ്ടുനടന്ന ചില ബോധ്യങ്ങളെ തിരുത്തുവാനാണ് ഫ്രീക്കൻ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
മറഡോണ
തൃത്താല സബ്ജില്ലയിൽ ശാസ്ത്രനാടകം, എച്ച്.എസ് മലയാള നാടകം, യു.പി മലയാളനാടകം, സംസ്‌കൃത നാടകം,അറബിക് നാടകം ,ഇംഗ്ലീഷ് സ്‌കിറ്റ്, റോൾപ്ലേ എന്നിവയിൽ പ്രത്യേകം ശ്രദ്ധ നേടിയതായിരുന്നു വട്ടേനാട് സ്‌കൂളിലെ നാടകങ്ങൾ......കലോത്സവങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും നിരവധി തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സംസ്ഥാനകലോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട തളപ്പ്, ആനന്ദലീല, മുത്താപ്പായുടെ സുബർഗ്ഗം,അല്ല പഞ്ഞികിടക്ക, കാകപക്ഷം, മറഡോണ എന്നീ നാടകങ്ങൾ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി...... കഴിഞ്ഞവർഷത്തെ നാടകം കേരളത്തിനകത്തും പുറത്തുമായി 61 വേദികളിൽ അവതരിപ്പിച്ചു....ബോംബെയിലെ ഡോബി വില്ലിയിൽ ഈ നാടകം അവതരിപ്പുക്കുകയുണ്ടായി....കലോത്സവങ്ങളിൽ മികച്ച നടൻ, നടി എന്നീ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് റോൾപ്ലേ . നിരവധി തവണ സംസ്ഥാന തലത്തിൽ സമ്മാനം നേടി . സൗത്ത് സോൺ മത്സരത്തിൽ മൂന്നാം സമ്മാനത്തിനർഹമായി.
മത്സരങ്ങൾക്കപ്പുറം. പഠനോപാധിയും നാടകത്തെ ഉപയോഗപ്പെടുത്തുന്നു, എസ് .എസ് .എൽ .സി ക്ലാസുകൾക്കുള്ള പ്രത്യേക കോച്ചിംഗ് ക്ലാസുകളിൽ തിയറ്റർ സാധ്യത ഉപയോഗിക്കുന്നു..... കൂടാതെ കളിക്കൂട്ടം തിയറ്റർ ഗ്രൂപ്പ് ഈ വർഷം ചില പ്രത്യേക പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നു....... ദിനാചരണങ്ങൾ, പ്രത്യേക പാഠഭാഗങ്ങൾ നാടകരീതിയിൽ അവതരിപ്പിക്കുന്നു......
ഈ വർഷം തുടങ്ങിവെച്ച സൈക്കിൾ തിയറ്റർ... ലഘുനാടകങ്ങൾ സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിൽ അവതരിപ്പിക്കുക എന്നതാണ് ഇത്.....ബോധവത്കരണമാണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നത്.......അങ്ങനെ നാടകപ്പെരുമയുടെ ഒത്തിരി ഒത്തിരി വിശേഷങ്ങളുമായി ജൈത്രയാത്ര തുടരുകയാണ് വട്ടേനാട് സ്‌കൂളിലെ കുട്ടികളും അധ്യാപകരും......
മീൻകുുട്ട നിറയെ സമ്മാനവും വാരിക്കൂട്ടി മീൻകുട്ടയിലെ സുബർക്കം
അത്രയൊന്നും നാറ്റമില്ല ഈ മീൻ കൊട്ടയ്ക്ക്. അത് നിറയെ മീനുമല്ല.മടിയന്റെ സ്വപ്നവും പണിയെടുക്കുന്നവന്റെ വിയർപ്പും ചേർത്തു വച്ച ഇമ്മിണി വല്യ മീൻ കൊട്ടയാണിത് . ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാമതെത്തിയ മീൻ കൊട്ടയിലെ സുബർക്കം നിറഞ്ഞ കൈയടിയോടെ സദസ് ഏറ്റുവാങ്ങി.ആവിഷ്ക്കാരത്തിലും ആശയത്തിലും പുതുമയില്ലാതെ പൊതുവെ തണുത്തു പോയ വേദി ഈ നാടകത്തോടെ പൊടുന്നനെ ഉണർന്നു . പാലക്കാട് ജില്ലയിലെ വട്ടേനാട് ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികളാണ്ഈ നാടകം അരങ്ങിലെത്തിച്ചത്. മുസ്തഫയും കൂട്ടരും പാലാക്കാട്ടു നിന്ന് കൊണ്ടുവന്ന കാലിക്കുട്ട നിറയെ സമ്മാനുമായാണ് ആലപ്പുഴയിൽ നിന്ന് മടങ്ങിയത് മടിയനായ മകനെ ജീവിതം പഠിപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്ന കുടുംബത്തിന്റെ കഥയാണ് നാടകം പറയുന്നത് . മത്സ്യത്തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് ജീവിതത്തിൽ കഷ്ടപ്പാടിന്റെ മഹത്വം മടിയനായ മുസ്തഫയെ പഠിപ്പിക്കുന്നത്.മുസ്തഫയായി കാണികളെ കൈയിലെടുത്ത അബിൻ ബാബുവാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് . കലോത്സവങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കാതെ കേരളത്തിലെ വിവിധ വേദികളിൽ ഇവർ നാടകം അവതരിപ്പിക്കുന്നു .
ശാസ്ത്ര നാടകം