| തീയതി |
വാർത്താ ചിത്രം |
വാർത്ത |
|
| ജൂൺ 01 |
 |
പുതു പ്രതീക്ഷയുമായി പുത്തൻ അധ്യയന വർഷം
കറ്റാനം : കോവിഡ് മഹാമാരിക്ക്‌ശേഷം പൂർണതോതിൽ ആരംഭിക്കുന്ന സ്കൂൾ വർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മധുരവും വാദ്യമേളങ്ങളുമായി നവാഗതരെ സ്വീകരിച്ച ചടങ്ങിൻ്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ഭരണിക്കാവ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാത്യു അവർകൾ ആയിരുന്നു.
|
| ജൂൺ 05 |
 |
ലോക പരിസ്‌ഥിതി ദിനം
കറ്റാനം : ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ബോധവത്കരണ സെമിനാർ, വൃക്ഷത്തൈ വിതരണം, സൈക്കിൾ റാലി ഇവ നടത്തപ്പെട്ടു. ഭരണിക്കാവ് കൃഷി ഓഫീസർ ശ്രീമതി പൂജ നായർ വിശിഷ്ടാതിഥി ആയിരുന്നു.
|
| ജൂൺ 15 |
 |
എസ് എസ് എൽ സി റിസൽറ്റ്
കറ്റാനം : പ്രതീക്ഷകൾ തെല്ലും തെറ്റിക്കാതെ തന്നെ നൂറുശതമാനം വിജയവുമായി മിന്നും വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. 36 കുട്ടികൾ മുഴുവൻ വിഴങ്ങൾക്കും എ+ നേടി വിദ്യാലയത്തിൻ്റെ അഭിമാനങ്ങളായി.
|
| ജൂൺ 19 |
 |
വായന വാരാചരണം
കറ്റാനം : വിദ്യാലത്തിലെ മലയാളം വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ വായന വാരാചരണം സമുചിതമായി ആചരിച്ചു. ചിത്ര - കഥ - കവിത - ഉപന്യാസ രചന മത്സരങ്ങളും പുസ്തകാസ്വാദനവും ചർച്ചകളും വിവിധ ദിവസങ്ങളിൽ നടത്തപ്പെട്ടു.
|
| ജൂൺ 19 |
 |
വായന വാരാചരണം : ബാലജനസഖ്യം
കറ്റാനം : കറ്റാനം യൂണിയൻ്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു.അഭിഷേക് പുസ്തക അവലോകനം നടത്തി . പുസ്തക വിതരണവും നടത്തപ്പെട്ടു.അക്സ,സായി എന്നിവരുടെ ഗാനങ്ങൾ യോഗത്തിന് കൊഴുപ്പേകി .
|
| ജൂൺ 18,19 |
 |
SPC "പ്രതീക്ഷ" ദ്വിദിന ക്യാമ്പ്
കറ്റാനം : കുട്ടികളിലെ സന്മാർഗശീലവും അച്ചടക്കവും പരിപോഷിപ്പിക്കാനായി എസ് പി സി യുടെ നേതൃത്വത്തിൽ രണ്ടു ദിനം നീളുന്ന ക്യാമ്പ് നടത്തപ്പെട്ടു. കുറത്തികാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്യാമ്പ് സമുചിതം നടത്തപ്പെട്ടു.
|
| ജൂൺ 26 |
 |
ലഹരിവിരുദ്ധറാലി, ഒപ്പുശേഖരണം, പ്രതിജ്ഞ
കറ്റാനം : ലഹരിവിരുദ്ധ ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി. ലഹരിവിരുദ്ധ റാലിയും പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തപ്പെട്ടു. SPC, NCC ഇവയുടെ നേതൃത്വത്തിലാണ് പ്രസ്തുത പരിപാടികൾ നടത്തപ്പെട്ടത്.
|
| ജൂലൈ 7 |
 |
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ
കറ്റാനം : ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഈഡിസിന് ഇടമില്ല ക്യാമ്പയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി കുട്ടികൾക്കായി ഒരു സെമിനാർ 8/7/2022 വെള്ളിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.
|
| ജൂലൈ 21 |
 |
സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം
കറ്റാനം : മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിനെ നേതൃത്വത്തിൽ 21/6/2022സീഡ് ക്ലബ്ബിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.
|
| ജൂലൈ 21 |
 |
ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം
കറ്റാനം : ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം ഇവയുടെ ഉദ്ഘാടനവും സെമിനാറും 21/7/2022 രാവിലെ പതിനൊന്നിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിലെ മുഖ്യാഥിതി എൻ എസ് എസ് കോളേജ് ഇടുക്കിയിലെ അസി പ്രൊഫസർ ഡോ പ്രേംലാൽ പി ഡി ആയിരുന്നു.
|
| ജൂലൈ 22 |
 |
ലഹരി വിരുദ്ധ ക്യാമ്പയിൻ
കറ്റാനം : ജൂലൈ 22 വൈകുന്നേരം 3 .00 ന് സ്കൂൾ അങ്കണത്തിൽ ജീസസ് ക്രൂസേഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും മാജിക് ഷോയും നടത്തി.
|
| ജൂലൈ 22 |
 |
പേപ്പർ പേന, പേപ്പർ ബാഗ് ഇവയുടെ നിർമ്മാണോദ്ഘാടനം
കറ്റാനം : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിന് സമീപവുമായുള്ള സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുവാനുള്ള വിത്ത് നിറച്ച പേപ്പർ പേനയുടെയും പേപ്പർ ബാഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജൂലൈ 22 വെള്ളി രാവിലെ 10.00 ന് തുടക്കം കുറിച്ചു.
|
| ജൂലൈ 26 |
 |
അശരണർക്ക് പൊതിച്ചോറുമായി കറ്റാനം പോപ് പയസ് നല്ലപാഠം.
കറ്റാനം : അഗതിമന്ദിരങ്ങളിൽ ഉച്ച ഭക്ഷണമായി പൊതിച്ചോർ നൽകുന്ന പദ്ധതിയ്ക്ക് കറ്റാനം പോപ് പയസ് എച്ച് എസ് എസ് നല്ല പാഠം യൂണിറ്റ് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ച പൊതിച്ചോർ നല്ല പാഠം പ്രവർത്തകർ ക്ലാസുകളിലെത്തി സ്വീകരിക്കുകയും ഉച്ചയോടെ കൊല്ലകടവ് ദയാഭവനത്തിന് കൈമാറുകയും ചെയ്തു. ദയാഭവനം കോർഡിനേറ്റർ ഫാ. വർഗീസിന് സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് പൊതിച്ചോർ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
|
| ജൂലൈ 27 |
 |
ഫിലാറ്റലി ക്ലബ് ഉദ്ഘാടനം ചെയ്തു.
കറ്റാനം : പോപ്പ് പയസ് Xl ഹയർ സെക്കൻഡറി സ്കൂളിലെ 2022- 2023 അധ്യയന വർഷത്തെ ഫിലാറ്റലി ക്ലബ്ബിൻ്റെ ഉദ്ഘാടനം കറ്റാനം പോസ്റ്റ് മാസ്റ്റർ ശ്രീമതി വിജിത നിർവഹിച്ചു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ: ജയചന്ദ്രൻ കുട്ടികൾക്കായി ക്ലബ്ബിൻ്റെ പ്രവർത്തനത്തെക്കുറിച് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഇൻ ചാർജ് ജെയ്സി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
|
| ജൂലൈ 27 |
 |
സ്വയം പ്രതിരോധം കളരിയിലൂടെ.
കറ്റാനം : പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാനും കുട്ടികളിൽ ആത്മധൈര്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടത്തിയത്. കറ്റാനം റോട്ടറി ക്ലബ്ബായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. സ്കൂൾ പ്രിൻസിപ്പൽ സുമ ടീച്ചറും ഹെഡ്മാസ്റ്റർ ബിജു സാറും സന്നിഹിതരായിരുന്നു.
|
| ജൂലൈ 28 |
 |
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പേപ്പർ പേന, തുണി ബാഗ് ഇവയുടെ വിതരണോദ്ഘാടനം
കറ്റാനം : ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പേപ്പർ പേന, തുണി ബാഗ് ഇവയുടെ വിതരണോദ്ഘാടനം 27 ന് രാവിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തങ്കണത്തിൽ നടത്തപ്പെട്ടു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപയ്ക്ക് പേപ്പർ പേനയും ബാഗും വൃക്ഷത്തെകളും സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് നൽകി. നല്ലപാഠം പ്രവർത്തകർ നിർമ്മിച്ച പ്രകൃതി സൗഹൃദ വസ്തുക്കൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനത്തെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. കുട്ടികൾക്കും വിദ്യാലയ ചുറ്റളവിലുള്ള സർക്കാർ സ്ഥാപനങ്ങൾക്കും നൽകുവാനുള്ള പേപ്പർ പേനയുടെയും ബാഗിന്റെയും നിർമ്മാണം കഴിഞ്ഞ ദിവസങ്ങളിൽ നല്ല പാഠം പ്രവർത്തകർ തുടക്കം കുറിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പേപ്പർ പേനകൾ വിതരണം ചെയ്യുവാനാണ് നല്ലപാഠം പ്രവർത്തകരുടെ തീരുമാനം. ഭരണിക്കാവ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ സത്യൻ, CDS കൺവീനർ ശ്രീമതി വസന്തരമേശ്, ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ്, അദ്ധ്യാപിക മോളിക്കുട്ടി എബ്രഹാം, ആർ രഞ്ചു, നല്ലപാഠം കോർഡിനറ്റർമാരായ മോനു ജി സ്കറിയ, ഷൈനു കെ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
|
| ജൂലൈ 30 |
 |
ചിത്രരചനാ മത്സരം.
കറ്റാനം : ചന്ദ്രദിനത്തോടനുബന്ധിച്ചു ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയത്തെ ആസ്പദമാക്കി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. അൻപതിലേറെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
|
| ഓഗസ്റ്റ് 01 |
 |
കാത്തിരിപ്പുകാർക്ക് പുസ്തകപ്പെട്ടിയുമായി പോപ് പയസ് നല്ല പാഠം.
കറ്റാനം : കറ്റാനം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ ഡോക്ടർമാരെ കാണുവാനായി കാത്തിരിക്കുന്നവർക്കും ഒപ്പമുള്ളവർക്കും വായനയുടെ ലോകം സമ്മാനിക്കുവാനായി കറ്റാനം പോപ് പയസിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്യത്തിൽ പുസ്തകപ്പെട്ടി പദ്ധതി ആരംഭിച്ചു. രണ്ട് തട്ടുകളിലായുള്ള പുസ്തകപ്പെട്ടിയിൽ 35 പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്ത എഴുത്തുകാരായ ബഷീർ, എം.ടി, ബെന്യാമിൻ, ജോൺ ഗ്രിഷാം, ബേഡൻ പവൽ എന്നിവരുടെ രചനകളും, സ്‌റ്റുഡന്റ് ഡൈജസ്റ്റ്, എന്റെ സത്യാന്യേഷണ പരീക്ഷണങ്ങൾ, മനോരമ ഇയർബുക്ക് തുടങ്ങിയ പുസ്തകങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മാസവും പുസ്തകങ്ങളുടെ ഗുണ പരിശോധനയും പുതിയ പുസ്തകങ്ങളുടെ വിതരണവും നടത്തുവാനാണ് നല്ലപാഠം പ്രവർത്തകരുടെ തീരുമാനം. വായനയുടെ ചെറിയ വസന്തം കൂടുതൽ പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ ഫോൺസ്ക്രീൻ ഉപയോഗം ഗണ്യമായി കുറയ്ക്കുവാനാകും. കെ എം സി യിലെ ഡോക്ടർമാരായ ഡോ ശശിധരൻ, ഡോ. കവിത എന്നിവർക്ക് പുസ്തകങ്ങളും പുസ്തകപ്പെട്ടിയും സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. നഴ്സിംഗ് സൂപ്രണ്ടന്റ് ശ്രീമതി അമ്മിണിയമ്മ, കെ. എസ് പ്രസാദ് അദ്ധ്യാപകൻ ടോണി മാത്യൂസ് പണിക്കർ, നല്ലപാഠം കോർഡിനേറ്റർമാരായ മോനു ജി സ്കറിയ, ഷൈനു കെ മൈക്കിൾ എന്നിവർ പങ്കെടുത്തു.
|
| ഓഗസ്റ്റ് 04 |
 |
കാർഷിക ക്വിസ് മത്സരത്തിൽ അഭിമാനാർഹമായ വിജയം.
കറ്റാനം : കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. കനത്ത മഴയെ അതിജീവിച്ച് കുട്ടികൾ നേടിയ ഈ വിജയത്തെ സ്കൂൾ ഹെഡ്മാസ്റ്റർ അനുമോദിച്ചു. പത്താം ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.
|
| ഓഗസ്റ്റ് 08 |
 |
മാത്യു സാറിന് വിട.
കറ്റാനം : 1998 മുതൽ കറ്റാനം പോപ് പയസ് സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്ന ശ്രീ കെ ഓ മാത്യു സാറിൻ്റെ വിയോഗം വിദ്യാലയത്തെ സംബന്ധിച്ച് തീരാ നഷ്ടം തന്നെയാണ്. സ്റ്റാഫ് സെക്രട്ടറി, ഐ ടി കോർഡിനേറ്റർ, മാത്‍സ് ക്ലബ് കൺവീനർ തുടങ്ങിയ മേഖലയിൽ ഏറെ കാലം പ്രവർത്തിച്ചു പരിചയമുള്ള മാത്യു സർ കുട്ടികളുടെയും സഹ പ്രവർത്തകരുടെയും ഉറ്റ സുഹൃത്ത് കൂടെയായിരുന്നു. ആഗസ്ത് 9 നു സ്കൂളിൽ പൊതുദർശനത്തിനായി വെച്ച അദ്ദേഹത്തിൻ്റെ ഭൗതീക ദേഹം കാണുവാനായി ആയിരക്കണക്കിന് പേരാണ് സ്കൂളിൽ എത്തിച്ചേർന്നത്.
|