ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/മുൻകാലപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആസാദീ കാ അമൃത്‍മഹോത്സവ്

പ്രാദേശികചരിത്രരചന തയ്യാറാക്കി.

അമൃതദീപം തെളിച്ചു

അരുവിപ്പുറം പ്രതിഷ്ഠ അനുസ്മരിച്ച് വിവിധ മത്സരങ്ങൾ നടത്തി.

ദിനാചരണങ്ങൾ

ഓരോ ദിനവും കൃത്യമായ ആസൂത്രണത്തോടെ ആചരിച്ചുവരുന്നു.

  • പൊതുവിജ്ഞാനവും അതാത് ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഗൂഗിൾ ഫോമിന്റെ സഹായത്തോടെ നടത്തുന്നു.
  • പ്രസംഗപരിശീലനം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഓരോ ദിനാചരണത്തിനും അതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗമത്സരം നടത്തുന്നു.
  • കാരിക്കേച്ചർ,പോസ്റ്റർ,ചിത്രരചന എന്നിവ എന്താണെന്ന് ക്ലാസെടുത്തശേഷം മത്സരങ്ങൾ നടത്തി വരുന്നു.
  • ഡിബേറ്റ്,മോക്ക് ഇന്റർവ്യൂ എന്നിവ യഥാനുസരണം നടത്തിവരുന്നു(ഇവ കാണാനായി അതാത് വാക്കുകളിൽ ക്ലിക്ക് ചെയ്യുക)

വനിതാദിനാചരണം

  • സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു.കുട്ടികൾ ലൈബ്രറിയിൽ എത്തി പ്രശസ്ത വനിതകളുടെ ജീവചരിത്രം വായിച്ചു.വായനാകുറിപ്പുകൾ തയ്യാറാക്കി ലൈബ്രേറിയനെ ഏൽപ്പിച്ചു.തുടർന്ന് സ്കൂളിലെ ഏറ്റവും മികവുറ്റ ഒരു വനിതയെ ആദരിക്കാമെന്ന് തീരുമാനിച്ചതിൻ പ്രകാരം കുട്ടികൾ ഹെഡ്‍മിസ്ട്രസിന്റെ പേരു നിർദേശിക്കുകയും ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിനെ സോഷ്യൽ സയൻസ് ക്ലബംഗങ്ങൾ സ്കൂൾ ഓഫീസിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

ദിനാചരണങ്ങളിലെ വ്യത്യസ്തമായ പരിപാടികൾ

ഓസോൺദിനം-ഷോർട്ട് ഫിലിം(കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

ഹിരോഷിമാദിനം - മോക്ക് ഇന്റർവ്യൂ (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

സ്വാതന്ത്ര്യദിനം - ഡിബേറ്റ് (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

ആസാദി കാ അമൃത്‍മഹോത്സവ് - പ്രാദേശിക ചരിത്രരചന (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

-അമൃതദീപം (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

-ശ്രീനാരായണഗുരു അനുസ്മരണം - മഹത് വചനങ്ങൾ

-അരുവിപ്പുറം പ്രതിഷ്ഠ

അധ്യാപകദിനം - മോഡൽ ക്ലാസ് മത്സരം - (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

-ഡിബേറ്റ് - (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

ലോകവയോജനദിനം - അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പം ഒരു സെൽഫി (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

ഗാന്ധിജയന്തി - ദിനാഘോഷം (കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

പ്രസംഗപരിശീലനം

വ്യത്യസ്ത വിഷയങ്ങളിൽ ദീനാചരണവുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി പരിശീലിപ്പിക്കുന്നു.

നേട്ടങ്ങൾ

ചരിത്രക്വിസ്

  • പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല ചരിത്രക്വിസിൽ ദേവനന്ദ എ പിയും ഗോപിക എം.ബിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം - എച്ച്.എസ്

  • 2014,2015,2016,2018 വർഷങ്ങളിൽ സ്റ്റിൽ മോഡലിന് ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 2016 ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും ലഭിച്ചു.
  • 2014 - വിഷയം സുസ്ഥിരവികസനം - ആദർശ്,അഖിൽ
  • 2015 - വിഷയം സുസ്ഥിരവികസനം - മഹിമ
  • 2016 - വിഷയം -ഭക്ഷ്യസുരക്ഷ - ഭാവിസുരക്ഷ - ഗായത്രിദേവി.എസ്.ബി,സ്റ്റെൻസി സ്റ്റീഫൻ(സംസ്ഥാനതലം എ ഗ്രേഡ്)
  • 2018 - സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിഹാരവും - നന്ദു,രജ്ഞിത്ത്

വർക്കിംഗ് മോഡൽ രണ്ടാം സ്ഥാനം

  • 2018 - മണ്ണ് സംരക്ഷണവും ജലവിനിയോഗവും - അഖിൽ

സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം - എൽ.പി

  • 2018 - പരിസ്ഥിതി സൗഹൃദവിദ്യാലയം - പ്രണവ് പ്രദീപ്,ജിതീഷ് സാം

അധ്യാപകർക്കുള്ള ടീച്ചിംഗ് മോഡൽ

  • 2018 -അന്താരാഷ്ട്രദിനാങ്കരേഖ പഠനം കടലാസ് കൊണ്ടുള്ള ഗ്ലോബ് നിർമാണത്തിലൂടെ - ലിസി ടീച്ചർ

സ്വന്തമായി യൂട്യൂബ് ചാനൽ

https://www.youtube.com/channel/UCROFzfOaTcEqSOmZfqrSqBA

ഓൺലൈൻ പ്രവർത്തനങ്ങൾ

വാട്ട്സ്ആപ്പ് കൂട്ടായ്മ

  • കൊവിഡ് ലോൿഡൗൺ കാലത്ത് സോഷ്യൽ സയൻസ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികളെ ഓൺലൈനിൽ സജീവമാക്കി നിർത്തി അവരുടെ വിരസതയകറ്റി അതിജീവനത്തിന് പ്രാപ്തരാക്കുകയും ചെയ്തു.
  • ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തി ഇ-സർട്ടിഫിക്കറ്റ് നൽകി.
  • സെമിനാറുകൾ,ഡിബേറ്റുകൾ - ഗൂഗിൾ മീറ്റ് വഴി
  • മോക്ക് ഇന്റർവ്യൂ നടത്തി.ഇതെല്ലാം യൂട്യൂബിൽ അപ്‍ലോഡ് ചെയ്തു.
  • പത്രവാർത്ത വായിച്ച് ചോദ്യോത്തരങ്ങൾ തയ്യാറാക്കി കുട്ടികൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും എല്ലാ കുട്ടികളും നോട്ടിൽ എഴുതി പഠിക്കുകയും ചെയ്തു വരുന്നു.