കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ ആരംഭത്തിൽതന്നെ സയൻസ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു .കോവിഡ് പശ്ചാത്തലത്തിൽ ജൂൺ ആദ്യവാരം തന്നെ ഓൺലൈനായി സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു.വിവിധ തലങ്ങളിലുള്ള ശാസ്ത്രമേളകൾ, ബാലശാസ്ത്രകോൺഗ്രസ്, സയൻസ് ക്വിസ് മുതലായ മത്സരങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും ചെയ്യുന്നു. സബ് ജില്ല ,ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ന‍ടത്തിയത്. ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ , പോസ്റ്റർ രചനകൾ ,സെമിനാറുകൾ ,ശാസ്ത്രമേള എന്നിവ നടത്തുകയുണ്ടായി .ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുകയും അതിലേക്ക് കുട്ടികളെ സെലക്ട് ചെയ്തിട്ടുമുണ്ട് .

പരിസ്ഥിതി ദിനാചരണം

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

വീഡീയോ ലിങ്ക് https://youtu.be/ONEGeOPrjfA


ദേശീയ ശാസ്ത്രദിനാഘോഷം

ശാസ്ത്രമേള

വീഡിയോ ലിങ്ക് : https://youtu.be/0-2rxGusaOU