ഗവ. എച്ച് എസ് തോൽപ്പെട്ടി/ പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. ;ചില പ്രവർത്തനങ്ങൾ താഴെ നൽകുന്നു
പരിസ്ഥിതി ദിനാചരണം
G.H.S തോൽപ്പെട്ടി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മിയ വാക്കി വനം നിർമിച്ചു.”ദ ഡെസ്പാച്ച് റൈഡർ“എന്ന പരിസ്ഥിതി പ്രവർത്തക സംഘടനയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്. പിടിഎ അംഗങ്ങളും അധ്യാപകരും ആണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.കൂടാതെ വിദ്യാർഥികളുടെയും നിറഞ്ഞ സാന്നിധ്യംഈപരിപാടിക്ക് ഉണ്ടായിരുന്നു.
അഖിരാ മിയ വാക്കി എന്ന ശാസ്ത്രജ്ഞനാണ് മിയാവാക്കി മെത്തേഡ് കണ്ടുപിടിച്ചത്. 150- 200 വർഷംകൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണ് മിയാ വാക്കി വനം. വനവൽക്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണ് മിയാവാക്കി വനം ഒരുക്കുന്നത്.
കൈക്കോട്ടും കത്തിയുമൊക്കെയായി എല്ലാ കുട്ടികളും വളരെ ഊർജ്ജസ്വലതയോടെ മിയാവാക്കി വനത്തിനായുള്ള നിലമൊരുക്കാൻ സഹായിച്ചു. ഇതിനായി ഡെസ്പാച്ച് റൈഡേഴ്സ് സംഘത്തിലെ അംഗങ്ങളും സഹായിച്ചു.
മണ്ണിൻറെ കൂടെ ചകിരിച്ചോറും മണലും ഒക്കെ കൂട്ടി ഇളക്കി നിലം ഒരുക്കി. പിന്നീട് അവിടെ കള്ളികൾ ആക്കി തിരിച്ച് വൃക്ഷങ്ങൾ നടാൻ തുടങ്ങി . ചെറിയ കുറ്റിച്ചെടികൾ മുതൽ വൻ മരങ്ങൾ വരെ ഞങ്ങൾ അതിൽ നട്ടുപിടിപ്പിച്ചു. പിന്നീട് വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് ‘ഡെസ്പാച്ച് റൈഡേഴ്സിനെ’ യാത്രയാക്കിയിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്നത്തെ ഈ പരിപാടി സംഘടിപ്പിച്ച എക്കോ ക്ലബ്ബിന് നേതൃത്വം നൽകുന്ന സ്വപ്ന ടീച്ചർക്കും മറ്റ് അധ്യാപകർക്കും
അനധ്യാപകർക്കും പിടിഎ പ്രസിഡൻറ് സന്തോഷേട്ടനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
by
ഋതുനന്ദന
10.A
- ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു വാഴത്തോട്ടം കുട്ടികൾ സംരക്ഷിച്ചു വരുന്നു.
- കൂടാതെ വിവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഇക്കോക്ലബ് അംഗങ്ങൾ വിദ്യാലയത്തിൽ പരിപാലിക്കുന്നു
- ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രക്കിങ് ,ഫീൽഡ് ട്രിപ്പ് എന്നിവ നടത്തിവരുന്നു.
- കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷങ്ങളിൽ ഓൺലൈൻ ആയാണ് ചില പരിപാടികൾ ഇക്കോ ക്ലബ് സംഘടിപ്പിച്ചത്.
- സയൻസ് ക്ലബ്ബുമായി ചേർന്ന് നാട്ടുപൂക്കളെക്കുറിച്ച നടത്തിയ ശ്രീ ബാലകൃഷ്ണൻ വി സി നടത്തിയ ഓൺലൈൻ ക്ലാസും തുടർന്ന് നടന്ന ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു.
- പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ചു പക്ഷിനിരീക്ഷകനായ ശ്രീ പി.എ വിനയൻ "സലീം അലിയുടെ പാതകളിലൂടെ " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ചില ചിത്രങ്ങൾ പങ്കു വെക്കുന്നു