കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ1

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 1 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32307-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                                                         പ്രവേശനോത്സവം-2022-23


           പ്രാഥമിക വിദ്യാഭ്യാസ രംഗത്  കേരളം മറ്റു സംസ്ഥാങ്ങളെക്കാൾ ഒരുപടി മുകളിലാണ്. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് 2017 ജനുവരിയിൽ അവതരിപ്പിച്ച  പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം പൊതുവിദ്യാലങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കിനു കാരണമായി.കേരളത്തില്അങ്ങോളമിങ്ങോളം  4 ലക്ഷത്തോളം കുട്ടികൾ ഒരു വര്ഷം പുതിയതായി പൊതുവിദ്യാലയത്തിൽ വന്നു ചേരുന്നുണ്ട് എന്നാണ് കണക്കുകൾ .എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ നാം പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ് സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാറുള്ളത്.പ്രവേശനോത്സവംഎന്നത് കുട്ടികളെയും അധ്യാപകരെയും ഒരു പോലെ സതോഷിപ്പിക്കുന്ന ഒന്നാണ്.ഓരോ വിദ്യാലങ്ങളും വെത്യസ്തങ്ങളായ രീതിയിൽ റാലികൾ നടത്തിയും വിവിധ കലാപരിപാടികൾ സങ്കടിപ്പിച്ചും ,മധുര പലഹാരങ്ങൾ വിതരണം ചെയ്തുമോക്ക്കെയാണ് പ്രവേശനോത്സവം ആഘോഷിക്കാറുള്ളത്.പുതു വർഷത്തിൽ കൊച്ചു കുരുന്നുകൾ പുതിയ ഉടുപ്പും ബാഗും ചെരുപ്പുമൊക്കെയിട്ട് സ്കൂളിൽ വന്നെത്തുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.ഞങളുടെ ഈ വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ ഉത്കഠനം ചെയ്തു.തുടർന്ന്  നവാഗതരെ സ്വീകരിക്കൽ ,കുട്ടികളുടെവിവിധ കലാപരിപാടികൾ ,മധുരപലഹാരവിതരണം ,ആശംസകൾ എന്നിവയും ഉണ്ടായിരുന്നു.