ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം 2022

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഡോ. എ.പി.ജെ. അബ്ദുൽ കലാം ഓർമ ദിനാചരണം, ജൂലൈ 27 ഡോ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡോ. എ.പി.ജെ. അബ്ദുൽ കലാം ഓർമ ദിനാചരണം, ജൂലൈ 27

ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനം വളരെ സമുചിതമായ രീതിയിൽ ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂൾ ജൂലൈ 27 ആം തീയതി നടത്തി.സന്ദേശം, പ്രസംഗമത്സരം ചുമപത്രിക നിർമ്മാണം, എപിജെ കോട്ട്സ് മത്സരം എന്നിവ നടത്തപ്പെട്ടു.ഹൗസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനയും നടത്തി. കൂടുതൽ പോസ്റ്റർ കൊണ്ടുവന്ന ഹൗസിന് പോയിൻറ് നൽകി.ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.

സന്ദേശം

എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ഒരു സന്ദേശം സ്കൂളിലെ സീനിയർ അസിസ്റ്റൻറ് കൂടിയായ ശ്രീമതി സരിത ടീച്ചർ നൽകി.

പ്രസംഗം

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനത്തിൽ ഹൗസ് അടിസ്ഥാനത്തിൽ പ്രസംഗം നടത്തി ഇംഗ്ലീഷ് - മലയാളം ഭാഷകളിൽ പ്രസംഗം ഇതിൽ ഉൾപ്പെടുത്തി.

ചുമർപത്രിക നിർമ്മാണം

ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള ചുമർപത്രിക നിർമ്മാണ മത്സരം നടത്തി.ജൂലൈ 27 ന് ചുമർപത്രികൾ സ്കൂളിൽ പ്രദർശിപ്പിച്ചു വിജയികൾക്ക് അനുമോദനവും നൽകി.

എപിജെ കോട്ട് സ്

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ മഹത് വചനങ്ങൾ കുട്ടികൾ ഹൃദ്യസ്ഥമാക്കുന്നതിനായി എപിജെ കോട്ട്സ് മത്സരം ജൂലൈ 27 ന് അദ്ദേഹത്തിൻറെ ഓർമ്മ ദിനാചരണത്തോടനുബന്ധിച്ച് നടത്തി. കൂടുതൽ കോട്ട്സ് എഴുതുന്നവരാവിജയിക്കുന്നത്.