ടി.എസ്.എസ്. വടക്കാങ്ങര/പ്രാദേശിക പത്രം
സ്പന്ദനം
2012 ഒക്ടോബര്‍ ആദ്യ വാരം സ്കൂളില്‍ ചേര്‍ന്ന എസ്.ആര്‍.ജി യോഗത്തിലാണ് ഇംഗ്ലീഷ് അധ്യാപകനായ എം.എ. റസാഖ് മാസ്റ്റര്‍ കുട്ടികളുടെ പത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ചേര്‍ന്ന സ്റ്റ്ഫ് കൗണ്‍സില്‍ യോഗം ഈ സംരംഭത്തിന്റെ മേല്‍നോട്ടം വഹിക്കാനും തുടക്കം കുറിക്കാനും അദ്ദേഹത്തെ സ്റ്റാഫ് അഡ്വൈസറായി ചുമതലപ്പെടുത്തി. അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 32 പേരെ തെരഞ്ഞെടുക്കുകയും അവരില്‍ നിന്ന് എഡിറ്റര്‍, സബ് എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. കല, കായികം, ഓഫീസ്, വിദ്യഭ്യാസം, ക്ലബ്ബുകള്‍ എന്നിങ്ങനെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചുമതലകള്‍ തരംതിരിച്ചു നല്‍കി. 2012 ഒക്ടോബര്‍ 17 ന് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സ്പന്ദനത്തിന്റെ ആദ്യ കോപ്പി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും ടി.എസ്.എസ്സിന്റെ മുന്‍ ഹെഡ്മാസ്റ്ററുമായ പി. മുഹമ്മദ് മാസ്റ്റര്‍ സ്കൂള്‍ ലീഡര്‍ ഹനാന്‍. പി.ടി ക്ക് നല്‍കി പ്രകാശനം ചെയ്തു. 2013 ഫെബ്രുവരി മുതല്‍ ഗണിതശാസ്ത്ര അധ്യാപകനായ പി.എം അനീസ് മാസ്റ്ററും സ്പന്ദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഈ വര്ഷം സ്പന്ദനം ടീമിനെ നയിക്കുന്നത് എം എ റസാഖ് മാസ്റ്റര്, നൌഷാദലി മാസ്റ്റര്, മുനീം മാസ്റ്റര് എന്നിവരാണ്. കുരുന്നുകളുടെ നാവില്‍ അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് ടി.എസ്.എസ്. 40 വര്‍ഷം പിന്നിടുകയാണ്. വടക്കാങ്ങരയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ വിജ്ഞാന കേന്ദ്രവും അതില്‍ നിന്നും ജീവിതത്തിന്റെ സന്ദേശവുമേന്തി പറക്കുന്ന വെള്ള പറവകളും ഇനിയും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. അതെ, ടി.എസ്.എസ്. കിതക്കാതെ കുതിച്ചുകൊണ്ടിരിക്കുന്നു. ഉയരങ്ങളിലേക്ക്.