സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. അന്നേദിവസം ചാന്ദ്ര ദിന സന്ദേശം നൽകുകയും പത്രവായന നടത്തുകയും ചെയ്തു. റോക്കറ്റുകൾ നിർമ്മിച്ചും കൊളാഷുകൾ തയ്യാറാക്കിയും കുട്ടികൾ ചാന്ദ്ര ദിനത്തിൽ പങ്കെടുത്തു. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.