എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
== 2022  ദിനാചരണങ്ങൾ==

ലഹരി വിരുദ്ധ ദിനാചരണം

https://www.youtube.com/watch?v=K2ErzlQubgA ചാന്ദ്രദിനം <gallery> പ്രമാണം:44066chandra3.jpeg </gallery

സംസ്കൃത ദിനാചരണം , ഫാദേഴ്സ് ഡേ , പ്രേം ചന്ദ് ജയന്തി (ഹിന്ദി ദിനം ),ലോക ലഹരി വിരുദ്ധ ദിനം , അതിജീവനം പ്രതിസന്ധികളിൽ തളരാതെ .....,74 th സ്വാതന്ത്ര്യ ദിനാഘോഷം , കർഷകദിനാചരണം, നാഷണൽ സ്പോർട്സ് ഡേ, അധ്യാപക ദിനാഘോഷം , ഓണാഘോഷം , വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം തുടങ്ങിയ ദിനങ്ങൾ ഓൺലൈൻ ആയി ആഘോഷിച്ചു. ഇവ വീഡിയോ ആക്കി അപ് ലോഡ് ചെയ്യാനും സാധിച്ചു .

യു ട്യൂബ് ചാനൽ  വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക

74- മത് സ്വാതന്ത്രദിനാഘോഷം......

 https://www.youtube.com/watch?v=QMeCgdX2mk0&t=157s

ഓസോൺ ദിനാഘോഷം.....

 https://www.youtube.com/watch?v=LLLu-UHht28&t=102s

ഓണാഘോഷം -2020

 https://www.youtube.com/watch?v=jvaaIjo2URo&t=80s

ഹിന്ദി ദിനാചരണം സെപ്തംബർ 14......

 https://www.youtube.com/watch?v=RiryKi_2-j4&t=147s

International day of Peace September 21

 https://www.youtube.com/watch?v=HIISDyhZ2vA&t=116s

ലഹരി വിരുദ്ധ ദിനാചരണം

   'ലഹരിയിൽ നിന്നും വിട'  എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ക്ളബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ബോധവത്കരണ ക്ളാസ്സും ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ നടത്തി.എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാപ്രവർത്തകർ തുടങ്ങിയവർ  ഈ വിളംബരജാഥയിൽ  പങ്കെടുത്തു. ചെമ്പൂര് ദേശത്തിന് ഇത് ഒരു ഉണർവ്വ് നൽകി.  ലഹരിക്കെതിരെ ജാഗ്രതയോടെ മുന്നേറേണ്ടത് ആനുകാലികതയുടെ ആവശ്യമാണ്. നാമറിയാതെ നമ്മുടെ കണ്ണിൽപ്പെടാതെ പല വഴികളിലൂടെ ലഹരി സമൂഹത്തിൽ പരക്കുന്നുണ്ട്. അതിനാൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുസഥിര വികസനത്തെ തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെ നാം ഇന്നു അതീവജാഗരൂകരാകേണ്ടതാണ്. 
 നാടകാവതരണം കേരള ജനമൈത്രി പോലീസ് അവതരിപ്പിച്ച  'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ '  എന്ന നാടകം തികച്ചും കുട്ടികളുടെ മനസ്സിൽ ലഹരി വരുത്തി വയ്ക്കുന്ന ദോഷങ്ങളുടെ ചിത്രം നൽകി ഡോ. സന്ധ്യ ഐ.എ.എസ്. തയ്യാറാക്കിയ ഈ നാടകം ലഹരി  ജീവിതത്തിന്റെ താളം തെറ്റിക്കും നമ്മെ ദരിദ്രരാക്കും എന്നിങ്ങനെയുള്ള സന്ദേശം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
   ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ----  മദ്യപാനം ,മയക്കുമരുന്ന് ഉപയോഗം പുകവലി,മുതലായ സാമൂഹ്യ വിപത്തുകൾക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി,  ഡയറക്ടർ , സെക്രട്ടറി  , എന്നിവരുടെ സന്ദേശം  അടങ്ങിയ വീ‍ഡിയോ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മുന്നിൽ പ്രദർശിപ്പിച്ചു.

==സ്വാതന്ത്ര്യദിനാഘോഷം 2019.ആഗസ്റ്റ് 15 ==

   ഹെഡ് മിസ്ട്രസ്സിന്റെ  നേതൃത്ത്വത്തിൽ രാവിലെ പതാക ഉയർത്തി. പി.ടി.എ. വൈസ്പ്രസിഡന്റ്  ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു. പായസവും കുട്ടികൾക്ക് നൽകുകയുണ്ടായി.  തുടർന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ ശേഖരിക്കുന്നതിനായി രണ്ടുഗ്രൂപ്പുകളായി പിരിഞ്ഞു. പതിനായിരത്തോളം രൂപയും സാധനങ്ങളും ശേഖരിക്കാൻ കഴിഞ്ഞു.  
   സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്.  
== ==

നാട്ടറിവു ദിനം ആഗസ്റ്റ് 22

nattarivy dinam
  നാട്ടിലെ മുതിർന്നപൗരനും നമ്മുടെ സ്ക്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ.പൗലൂസ് സർ കുട്ടികൾക്ക് നാടിനെ കുറിച്ചുള്ള ക്ളാസ്സ്  നൽകുകയുണ്ടായി.അഭിമുഖ സംഭാഷണത്തിലൂടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും കുട്ടികൾ ഉത്സുകരായി.

==ഓണാഘോഷം 2019 ==

       സമ്പൽസമൃദ്ധമായ ഓണത്തെ വരവേൽക്കാൻ സെപ്തംബർ 2 -ാം തീയതി വിവിധ ഓണാഘോഷപരിപാടികൾ നമ്മുടെ സ്കൂളിലും  സംഘടിപ്പിക്കുകയുണ്ടായി. രാവിലെ  'ജൈവ കാർഷിക വിപണനമേള ' PTA പ്രസിഡന്റ് ശ്രീ.വിശ്വനാഥൻ സർ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കുട്ടികൾ വീട്ടിലെ വിഭവങ്ങൾ കൊണ്ടുവന്ന്  ലേലം ചെയ്ത് ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. 
     കുട്ടികൾക്കായി HS,UP   വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ  നൽകുകയും ,ചെയ്തു. 
    വിവിധ കലാപരിപാടികൾ സ്റ്റേജിൽ  കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ  യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം,  വള്ളംകളി,  ഓണപ്പാട്ടുകൾ  ,  ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം,  പുലിക്കളി,  ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം,  സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.