കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-12

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 22 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

                                                                      മാതൃ സ്നേഹം

എന്റെ ജീവിതത്തിൽ സന്തോഷവും കുളിർമയും നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ഞാൻ എന്റെ കുടുംബത്തോടൊപ്പം അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കാറിൽ നിന്നും പൂച്ചക്കുട്ടിയുടെ ശബ്ദം കേട്ട് കാറിന്റെ ബോണറ്റ് തുറന്ന് നോക്കി ദാ കിടക്കുന്നു ഒരു സുന്ദരിപൂച്ചകുട്ടി. ഞങ്ങളിതിനെ ഉപദ്രവിക്കാൻ വന്നതാണെന്ന് കരുതിയിട്ടാവാം അത് ഞങ്ങൾക്ക് പിടി തന്നില്ല. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിൽ പൂച്ച കുട്ടിയെ പിടികിട്ടി. പൂച്ചകുട്ടിയെ കൊണ്ടുപോകാൻ യാതൊരു മാർഗ്ഗവുമില്ലാതിരുന്ന സമയത്താണ് അവിടൊരു എലിപ്പെട്ടി ശ്രദ്ധയിൽപെട്ടത്. പൂച്ചക്കുട്ടി നന്നായി പേടിച്ചുവിറയ്ക്കുന്നുണ്ടായിരുന്നു വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. അമ്മപ്പൂച്ച തന്റെ കുഞ്ഞിന് പതിവായി നിൽക്കുന്ന സ്ഥലത്തോട്ട് നോക്കിനിൽക്കുന്നുണ്ടായിരുന്നു. ആ അമ്മപ്പൂച്ചയുടെ കണ്ണുകളിൽനിന്നും മനസിലാക്കാം എത്രത്തോളം സങ്കടമുണ്ടെന്ന്. എലിപ്പെട്ടിയിൽനിന്നും കുഞ്ഞുപൂച്ചയെ ഇറക്കിയതും പൂച്ചക്കുട്ടി തന്റെ പതിവുസ്ഥലത്തെക്കൊടി.അത് കണ്ട അമ്മപ്പൂച്ച ഓടിവന്ന് തന്റെ പൊന്നോമനയെ നെഞ്ചോട് ചേർത്ത് വാരിപുണരുന്നു ഹൃദയസ്പർശിയായ രംഗം ഇന്നും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ആ അമ്മപ്പൂച്ച തന്റെ കുഞ്ഞ് നഷ്ട്ടപെട്ടെന്നുകരുതിയിരിക്കുന്ന സമയത്താണ് അപ്രതീക്ഷീതമായി തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടിയത് .

ചെയ്‌തന്യ അനിൽ 8 ബി