ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 21 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('== ഗാന്ധിദർശൻ == ഗാന്ധിജി തലമുറകളുടെ വെളിച്ചമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിദർശൻ

ഗാന്ധിജി തലമുറകളുടെ വെളിച്ചമാണ് .വരും തലമുറകളിലേക്കും ആ വെളിച്ചം പകരേണ്ടത് നമ്മുടെ കർത്തവ്യമാണ് .കുട്ടികളാണ് തലമുറകളുടെ പിതാക്കൾ .അവരിലൂടെ ഈ വെളിച്ചം കൈമാറ്റം ചെയ്യാനുള്ള ഒരു തീവ്രയത്ന പരിപാടിയാണ് ഗാന്ധിദർശൻ .കേരളത്തിൽ ഈ പരിപാടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരളം ഗാന്ധി സ്മാരക നിധിയും ,നിധിയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ തോട്ടു ,റിസർച്ച് ആൻഡ് ആക്ഷനും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത് ..ഗാന്ധിയൻ ആദർശങ്ങളിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ വികാസത്തിനും മാതൃക പൗരത്വ പരിശീലനത്തിനും മാർഗ്ഗ ദർശനം നൽകുകയാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം .

2021-22 ലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ടും ലോഷൻ,സോപ്പ് തുടങ്ങിയവ നിർമിച്ചും ഉദ്ഘാടനം ചെയ്തു.ക്ലബ് ലീഡറായി പൃഥ്വീരാജ് നെ തെരഞ്ഞെടുത്തു.


സോപ്പ് നിർമ്മാണം

                                  കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് അളവറ്റ സംഭാവന നല്കാൻ കഴിയുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതി എന്ന നിലയിൽ അദ്ധ്യാപകരുടേയും രക്ഷകര്താക്കളുടെയും പ്രശംസ പിടിച്ചു  പറ്റിയിട്ടുണ്ട് .