ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/താളിയോല (വായന വാരം )
2022ലെ വായനാവാരം താളിയോല എന്ന പേരിൽ സമചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ പങ്കെടുക്കുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.കുട്ടികളിലും രക്ഷകർത്താക്കളിലും വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.അക്ഷരലോകം, അക്ഷരത്താളം, അക്ഷരപ്പാട്ട്, അക്ഷരക്കൂട്ട്, എന്നീ പേരുകൾ നൽകി ഓരോ ദിവസത്തെയും പരിപാടികൾ വിജയത്തിൽ എത്തിച്ചു. അക്ഷര ലോകം ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച അക്ഷരലോകം എന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ഗീത ഭാസ്കർ ടീച്ചർ ' താളിയോല'ഉദ്ഘാടനം ചെയ്തു . അമ്മമാരിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ പ്രോഗ്രാം ആയ അമ്മ വായന എന്ന പരിപാടിയും അന്നേ ദിവസം ഉദ്ഘാടനം ചെയ്തു. അക്ഷരപ്പാട്ട് കവിതാരചനാ ശില്പശാലയായി നടത്തിയ അക്ഷരപ്പാട്ട് ൽ ശ്രീ സെയ്ദ് സബർമതി അവർകൾ ജൂൺ 22 ബുധനാഴ്ച കുട്ടികൾക്ക് പരിശീലനം നൽകി.