കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം‌-18

Schoolwiki സംരംഭത്തിൽ നിന്ന്
05:53, 18 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021 22 അധ്യയനവർഷത്തെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ ജൂൺ രണ്ടിന് ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ക്ലബ്ബിലെ അംഗങ്ങൾ ആക്കികൊണ്ട് വിദ്യാരംഗം വാട്സആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് കവിത, ചിത്രരചന തുടങ്ങിയവ ഓൺലൈനായി നടത്തി. മത്സരം എന്നതിലുപരി കുട്ടികളുടെ പങ്കാളിത്തത്തിന് ആണ് പ്രാധാന്യം നൽകിയത്. അതുകൊണ്ടുതന്നെ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം ഡോക്ടർ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി സ്കൂൾതല മത്സരം സംഘടിപ്പിച്ചു. കഥ, ചിത്രരചന, നാടൻപാട്ട്,  കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിൽ ഫാത്തിമത്ത് റുഷ്‌ദ 9ഡി റിൻഷാ ഷെറിൻ 10ബി, ശിവപ്രിയ 10ബി, ദീപക്ക് 9ബി തുടങ്ങിയവരെ തിരഞ്ഞെടുത്തു. കുട്ടികളുടെ പങ്കാളിത്തം മികവ് ഉള്ളതായിരുന്നു. കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ കുട്ടികളുടെ സർഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ആർ.സി സംഘടിപ്പിച്ച അക്ഷരവൃക്ഷം പരിപാടിയിലേക്ക് കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ഫാത്തിമത്ത് റുഷ്‌ദ 9ഡി, ശിവപ്രിയ 8ഇ എന്നിവരുടെ സൃഷ്ടികൾ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് നടത്തിയ ശില്പശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ബഷീർ ദിന[1]ത്തോടനുബന്ധിച്ച് ബഷീർകൃതികളുടെ നാടകാവിഷ്കാരം (പാത്തുമ്മയുടെ ആട്) കുട്ടികൾക്ക് ഓൺലൈനായി മനോഹരമായി അവതരിപ്പിച്ചു. ബഷീർ ക്വിസ്സ്, പോസ്റ്റർ രചന എന്നീ ഇനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. മത്സര ഇനം ആക്കാതെ നടത്തിയ പരിപാടിയിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് വീട്ടിലെ പൂക്കളം തീർക്കുന്നത് സദ്യ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ സജീവമായി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്നു. ശിശുദിനവുമായി ബന്ധപ്പെട്ട പ്രസംഗം, കവിതാരചന, ചിത്രരചന, ഗാനാലാപനം തുടങ്ങിയ കുട്ടികളുടെ പരിപാടികളുടെ ഓഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.