എൻ.എസ്.എസ് യൂണിറ്റ്(വി.എച്ച്എസ്എസ്)

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 25 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ)

എന്‍ എസ് എസ് യൂണിറ്റ് (റ്വി എച്ച് എസ് എസ്)

കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ്(കെ എല്‍ 10-060എ) 2012 കേരളപിറവി ദിനത്തില്‍ ഔദോഗികമായി ആരംഭിച്ചു.ശ്രീ അരുണ്‍ ആയിരുന്നു ആദ്യചുമതലക്കാരന്‍.വൈവിദ്ധ്യമാര്‍ന്ന അനവധി പ്രവര്‍ത്തനങ്ങളിലൂടെ ആദ്യഘട്ടത്തില്‍തന്നെ ഏവരുടേയും പ്രശംസപിടിച്ചുപറ്റിയ യൂണിറ്റാണിത്.ഇപ്പോള്‍ ശ്രീമതി. ഷീജ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.ഏറ്റടുത്ത് പൂര്‍ത്തീകരിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചുവടെ

അക്ഷരത്തണല്‍

കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി ആരംഭിച്ച ലൈബ്രറി സംവിധാനമാണ് അക്ഷരത്തണല്‍.2012 ഡിസംബര്‍ 1-ാം തീയതി ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എല്‍ എ ശ്രീ.മുല്ലക്കര രത്നാകരന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച ഈ സംരഭത്തിന്റെ മുദ്രവാക്യം വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം എന്നതാണ്.ഏവരുടേയും മുക്തകണ്ഠമായ പ്രശംസപിടിച്ചുപറ്റിയ ഈ സംരംഭത്തിന് 2012-13ലെ മികച്ച പ്രോജക്ടിനുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി.നാട്ടുകാരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ശേഖരിച്ച കേവലം 150 പുസ്തകങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്തെ മുതല്‍ക്കൂട്ട്.ഇന്ന് സ്വന്തമായി 2000 ല്‍പ്പരം പുസ്തകങ്ങളും.ലൈബ്രറിയ്ക്കാവശ്യമായ മറ്റുപകരണങ്ങളും സജ്ജമായിട്ടുണ്ട്.കൂടാതെ കേരള ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കാനും ഇതിനു കഴിഞ്ഞിട്ടുണ്ട്.വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം എന്നമുദ്രാവാക്യമുയര്‍ത്തി ആരംഭിച്ച ഈ സംരംഭത്തിന് 2013-14 ലെ കൊല്ലം ജില്ലയിലെ മികച്ച എന്‍ എസ് എസ് പ്രോജക്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം ഇപ്പോഴും നല്ലരീതിയില്‍ നടന്നുവരുന്നു.

സ്നേഹപൂര്‍വ്വം പെന്‍ഷന്‍

കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ രോഗികള്‍ക്കായി ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് സ്നേഹപൂര്‍വ്വം പെന്‍ഷന്‍.കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് വോളണ്ടിയര്‍മാര്‍ അവരുടെ മിതവ്യയശീലത്തിലൂടെ സമാഹരിച്ച തുകയാണ് ഈ പെന്‍ഷന്‍ പദ്ധതിയ്ക്കായി വിനിയോഗിച്ചുവരുന്നത്.

കുട്ടിറേഡിയോ

2013-14 അധ്യയനവര്‍ഷം യൂണിറ്റ് കടയ്ക്കല്‍ ഠൗണ്‍ എല്‍ പി എസില്‍ അവതരിപ്പിച്ച ഒരു നൂതന സംരംഭമാണ് കുട്ടിറേഡിയോസ്ക്കൂള്‍ എം ആര്‍ ആര്‍ റ്റി വി വിഭാഗം കുട്ടികള്‍ എല്ലാ മുറികളിലും സ്പീക്കറുകള്‍ സജ്ജീകരിക്കുകയും കൊച്ചു കുട്ടികളുടെ സര്‍ഗ്ഗവാസനകെള പരിപോഷിപ്പിക്കാനുതകുന്ന പരിപാടികള്‍ അവതരിപ്പിക്കാന്‍ ഒരു വേദിയൊരുക്കിക്കൊടുക്കുകയും ചെയ്തു.