ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജെൻഡർ ക്ലബ്ബ്-22

Schoolwiki സംരംഭത്തിൽ നിന്ന്
06:26, 26 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജെൻഡർ ക്ലബ്ബ്

28-02-2022: കമ്പിൽ മാപ്പിള ഹൈസ്കൂളിൽ ജെൻഡർ ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. റിസോർസ് സെന്ററിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പുതു തലമുറയിൽ ലിംഗസമത്വം (ജെൻഡർ ഇക്വാളിറ്റി) ഉറപ്പാക്കാനാണ് സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ ജെൻഡർ ക്ലബ്‌ രൂപീകരിക്കുന്നത്. കുട്ടികൾ കൗമാരത്തിലെത്തുന്ന എട്ടാം ക്ലാസ്സ് മുതലാകും ക്ലബ്ബുകളുടെ പ്രവർത്തനം. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന ക്ലബ്ബുകളുടെ പ്രവർത്തകരെ റിസോഴ്‌സ്‌ പേഴ്‌സൺമാരാക്കും. ഇവരിലൂടെ പുറത്തുള്ളവർക്ക്‌ ജെൻഡർ ബോധവൽക്കരണം നൽകും. നിലവിൽ കുടുംബശ്രീക്ക്‌ എ.ഡി.എസ്‌ തലത്തിൽ ബാലസഭകളുണ്ട്‌. എന്നാൽ, എല്ലാ വിദ്യാർഥികൾക്കും ജെൻഡർ ബോധവൽക്കരണം നൽകാനാണ്‌ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക ക്ലബ്ബ് രൂപീകരിക്കുന്നത്‌. ശ്രീമതി ഷജില എം ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു. പി.ടി.എ. വൈസ്പ്രസിഡണ്ട് മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ കെ.വി.അസ്മ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ സ്നേഹിത സർവീസ് പ്രൊവൈഡർ സൗമ്യ ശിവൻ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ നിസാർ എൽ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രീജ ടീച്ചർ സ്വാഗതവും ക്ലബ്ബ് കോഡിനേറ്റർ നന്ദിയും പറഞ്ഞു.