കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 197 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 213, 276 കുട്ടികൾ വീതം പഠിക്കുന്നു. 22 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 155 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 531 കുട്ടികളുമുണ്ട്.  30 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. ശ്രീമതി ലത ടികെ 2020 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയാണ്.

ക്രാങ്കന്നൂർ എലിമെന്ററി സ്കൂൾ

ക്രാങ്കന്നൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ 1896 ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ 'സത്രം ഹാൾ ' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിയിരുന്നു. അതിനാൽ തന്നെ ആ വിഭാഗത്തിൽ സവർണ്ണ വിഭാഗത്തിലെ സമ്പന്ന വർഗ്ഗത്തിലെ കുട്ടികളാണ് പഠിച്ചിരുന്നത്. മലയാളം മീഡിയത്തിലെ കുട്ടികൾക്ക് ഫീസ് ഇളവ് അനുവദിച്ചിരുന്നു. പക്ഷേ കുട്ടികൾക്ക് മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിഷയങ്ങളും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. അധ്യാപകർ പലരും ഹൈന്ദവ സമൂഹത്തിന് ഉന്നതകുല കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പിന്നീട് ഉണ്ടായ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം നാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. കൂടുതൽ കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം വന്നപ്പോൾ സത്രം ഹാളിലെ സ്ഥലം മതിയാകാതെ വന്നതിനെ തുടർന്ന് 1925ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിച്ചു. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1998-99 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്റ് വിഭാഗം കൂടി അനുവദിച്ചു.ഇന്ന് പഴയ സമ്പ്രദായങ്ങൾ ആകെ മാറ്റം വന്നുവെങ്കിലും സത്രം ഹാളിൽ ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന, പെൺകുട്ടികൾക്ക് മാത്രം എന്ന സ്ഥിതി നിലനിർത്തിപ്പോരുന്നു.

എല്ലാ അധ്യാപകർക്കും ജി സ്വീറ്റ് പരിശീലനം ലഭിച്ചിട്ടുണ്ട്. എല്ലാവരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി ചെറു അധ്യാപക രക്ഷാകർത്തൃ സംഘങ്ങൾ രൂപീകരിക്കുകയും ആ സംഘങ്ങൾ വഴി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് മുതലായവയിലൂടെ പഠനത്തിൽ പിന്നോട്ടു പോയവരെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു. നിരന്തരമായ പ്രവർത്തനങ്ങൾ മൂലവും അദ്ധ്യാപകരുടെ അക്ഷീണ പരിശ്രമവും മൂലവും തുടർച്ചയായ ഏഴാം വർഷവും എസ് എസ് എൽസി യിൽ 100 % കരസ്ഥമാക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം 140 മുഴുവൻ എ+ ഉം നേടി.മിടുക്കിക്കൊരു വീട്, വിശക്കുന്നവന് ഒരു പിടിച്ചോറ് മുതലായ തനത് പ്രവർത്തനങ്ങൾ വിദ്യാലയം നടത്തിയിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്കും തികച്ചും പരിതാപകരമായ അവസ്ഥയിൽ കഴിയുന്നവർക്കുമായി കനിവ് എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു.

ഹൈസ്കൂൾ വിഭാഗത്തിലെ അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗത്തിലെ അദ്ധ്യാപകർ
ക്രമനമ്പർ പേര് പെൻ നമ്പർ വിഷയം ഫോട്ടോ ക്രമനമ്പർ പേര് പെൻ നമ്പർ വിഷയം ഫോട്ടോ
1 അനിത എ വി 275844 ഗണിതം 16 പ്രീതി ടി ആർ 343168 ഫിസിക്കൽ സയൻസ്
2 ലിന്റ സൈമൺ 276215 ഹിന്ദി 17 റസീന കെ എസ് 346946 മലയാളം
3 കവിത ഇ സി 283542 ഇംഗ്ലീഷ് 18 ഏലിയാമ്മ പി എം 347045 ഹിന്ദി
4 സാജിത കെ എം 285007 ഇംഗ്ലീഷ് 19 മണികണ്ഠലാൽ ടി വി 347608 ഫിസിക്കൽ എഡ്യുക്കേഷൻ
5 അരുൺ പീറ്റർ കെ പി 285063 ഇംഗ്ലീഷ് 20 നിലീന എസ് 356102 മലയാളം
6 നിമ്മി മേപ്പുറത്ത് 285083 ഇംഗ്ലീഷ് 21 മണി പി പി 363533 ഫിസിക്കൽ സയൻസ്
7 സി ബി സുധ 286856 മലയാളം 22 പി ജെ ലീന 363686 മലയാളം
8 സീനത്ത് പി എ 286914 ഗണിതം 23 വി എ ശ്രീലത 363777 സോഷ്യൽ സയൻസ്
9 റാണി മേരി മാതാ പി 288453 ഗണിതം 24 സുധ സി എസ് 589674 സോഷ്യൽ സയൻസ്
10 മായാദേവി യു 298109 ഗണിതം 25 ഫിലിപ്പ് ഒ എഫ് 604988 നാച്ചുറൽ സയൻസ്
11 ബിനി പി കെ 298580 ഗണിതം 26 സോണിയ ടി എസ് 709021 സോഷ്യൽ സയൻസ്
12 ടി കെ സുജാത 321124 സംസ്കൃതം 27 രാജി പി എൻ 804135 സോഷ്യൽ സയൻസ്
13 എം ടി വത്സ 321838 നാച്ചുറൽ സയൻസ് 28 പ്രീതി സി വി 854723 സോഷ്യൽ സയൻസ്
14 ഷീല കെ ജെ 327610 നാച്ചുറൽ സയൻസ് 29 ആരിഫ ഇ എം 864297 അറബിക്ക്
15 സീന എം 920453 ഇംഗ്ലീഷ് 30 ശരത്ത് എം എം 927407 ഫിസിക്കൽ സയൻസ്

ഹൈസ്കൂൾ കുട്ടികളുടെ എണ്ണം

2022-23 2021-22

എസ്.എസ്.എൽ.സി വിജയം - നാൾവഴി

എസ്.എസ്.എൽ.സി പരീക്ഷ വിജയം - നാൾവഴി
ക്രമനമ്പർ വർഷം കുട്ടികളുടെ എണ്ണം വിജയ ശതമാനം ഉയർന്ന മാർക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടി
1984 412 47% 547/600 നിഷ പി ആർ
1985 400 50% 570/600 പ്രീത പി
1986 418 56% 535/600 ഷംല പടിയത്ത്
1987 420 51.3% 1090/1200 ബിന്ദു ടി
1988 398 50.6% 512/600 ബിന്ദു ഇ
1989 362 48% 537/600 ഷീന എം ആർ
1990 368 52.8% 560/600 അജ്ഞലി വിജയൻ
1991 371 57% 536/600 നൈസി കെ ജെ
1992 365 52.3% 561/600 ഷബ്ന പടിയത്ത്
1993 ലഭ്യമല്ല 47.7% 554/600 ഷാനി എം ആർ
1994 ലഭ്യമല്ല 48% 546/600 റസീന പി എസ്
1995 348 54% 542/600 ബിന്ദു കെ ആർ
1996 322 44% 545/600 രഞ്ജിനി കെ എൻ
1997 311 48% 541/600 ബേബി സബിത
1998 288 52% 558/600 ദേവിക കെ കെ
1999 256 61.5% 554/600 അശ്വതി എസ്
2000 215 62% 550/600 ജിസ്‍മി പി ഡി
2001 198 61% 556/600 സൗമ്യ എം
2002 235 58% ലഭ്യമല്ല ലഭ്യമല്ല
2003 218 63% ലഭ്യമല്ല ലഭ്യമല്ല
2004 242 75.8% ലഭ്യമല്ല ലഭ്യമല്ല
2005 225 81.6% ലഭ്യമല്ല ലഭ്യമല്ല
ക്രമനമ്പർ വർഷം കുട്ടികളുടെ എണ്ണം വിജയ ശതമാനം ഫുൾ എ+ നേടിയവർ
2006 213 88% 1
2007 220 82.4% ലഭ്യമല്ല
2008 218 85% ലഭ്യമല്ല
2009 235 ലഭ്യമല്ല ലഭ്യമല്ല
2010 237 ലഭ്യമല്ല ലഭ്യമല്ല
2011 214 ലഭ്യമല്ല ലഭ്യമല്ല
2012 211 99.2% 7
2013 203 99.7% 9
2014 183 100% 12
2015 237 100% 8
2016 241 100% 23
2017 291 99% 20
2018 280 100% 32
2019 326 100% 37
2020 277 100% 33
2021 272 100% 140
2022 276 99.6% 75

എസ്.എസ്.എൽ.സിയിൽ മുഴുവൻ വിഷയങ്ങളിലും എ+ വാങ്ങിയവർ

2021-22ലെ ഫുൾ എ+ വാങ്ങിയവർ