സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാവേദി

     പ്രവർത്തന റിപ്പോർട്ട്

        കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകൾ വളർത്തി പരിപോഷിപ്പിക്കുന്ന കലാവേദിയാണ് വിദ്യാരംഭം കലാസാഹിത്യവേദി. സെന്റ് ഗൊരേറ്റിസ് സ്കൂളിലെ യു. പി, എച്ച്. എസ് തലത്തിലെ എല്ലാ കുട്ടികളും ഈ സാഹിത്യ വേദിയിലെ അംഗങ്ങളാണ്.

          2021-2022 വർഷത്തെ വിദ്യാരംഗംകലാസാഹിത്യവേദിയു൭ട ഉത്ഘാടനം മുൻ വിദ്യാരംഭം കൺവീനറും ഇപ്പോൾ കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിൻെറ പ്രഥമ അധ്യാപകയുമായ സി. ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം "കാവ്യാരാമം" എന്ന പേരിൽ ഒരു youtube channel ആരംഭിക്കുകയും ഓരോ ആഴ്ചയും കഥ, കവിത, ആസ്വാദനക്കുറിപ്പ്, കവിതകളുടെ ദൃശ്യാവിഷ്ക്കാരം, നാടകാവതരണം ഇവ എല്ലാ ആഴ്ചകളിലും കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു വരുന്നു. മാസത്തിൽ ഒരിക്കൽ പ്രമുഖരുടെ ക്ളാസുകളു൦ ദിനാഘോഷങ്ങളും ഇതിൽ ഉൾപ്പെടുത്തി കുട്ടികളിൽ സാഹിത്യകലാവാസനകൾ പരിപോഷിപ്പിക്കുന്നു.