(കരട്)

സ്കൂൾവിക്കി പുരസ്കാരം 2022 , സർക്കുലർ അനുസരിച്ച് മൂല്യനിണ്ണയം നടത്തുന്നതിനായി താഴെപ്പറയുന്ന ക്രമീകരണങ്ങൾ നടത്താവുന്നതാണ്. ഇതിനാവശ്യമായ സ്കോർഷീറ്റ്, റിസൾട്ട് ഷീറ്റ് എന്നിവ ലഭ്യമാക്കുന്നതാണ്. പരമാവധി 100 മാർക്കിനുള്ള സ്കോർഷീറ്റാണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്കൂൾ എന്നിവയ്ക്ക് ഒരേ സ്കോർഷീറ്റ് തന്നെ ഉപയോഗിക്കാം. എന്നാൽ, മൂല്യനിർണ്ണയ സൂചകങ്ങളിലെ ക്രമനമ്പർ 14, 15 എന്നിവയിൽ പ്രതിപാദിക്കുന്ന ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ പ്രൈമറി വിദ്യാലയങ്ങളിലില്ല എന്നതിനാൽ, പരമാവധി ലഭിക്കുക 90 മാർക്കായിരിക്കും. ലഭിച്ച മാർക്കിന്റെ 10 ശതമാനം കൂടി ചേർത്ത് ഹൈസ്കൂൾ വിഭാഗത്തോടൊപ്പം ടാബുലേഷൻ നടത്തുന്നതിനുള്ള സ്കോർഷീറ്റാണ് ഉപയോഗിക്കുന്നത്..

മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള 1737വിദ്യാലയങ്ങളെ ജില്ല അടിസ്ഥാനമാക്കി തരംതിരിച്ച് പട്ടികപ്പെടുത്തി നൽകുന്നതാണ്. ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനുള്ള ഷെഡ്യൂൾ (ഡ്രാഫ്റ്റ്) താഴെച്ചേർക്കുന്നു.


ജില്ലാതലം:

ജില്ലാകോർഡിനേറ്ററുടെ മേൽനോട്ടത്തിൽ, ജില്ലയിലെ മുഴുവൻ മാസ്റ്റർട്രെയിനർമാരും ചേർന്ന ഒരു സമിതിയാണ് മേൽപ്പറഞ്ഞ പട്ടികയിൽനിന്നും മികച്ച വിക്കിതാളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കേണ്ടത്. ജില്ലയിലെ സ്കൂൾവിക്കിയുള്ള ആകെ എണ്ണത്തിന്റെ 4 ശതമാനം സ്കൂളുകളെ ക്ലസ്റ്റർ തലത്തിലേക്ക് നിർദ്ദേശിക്കാം. ജില്ലയെ ഒറ്റ ഒരു യൂണിറ്റായി പരിഗണിച്ച് അവയിൽ മികച്ചവയെ തെരഞ്ഞെടുക്കേണ്ടതാണ്. ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ എണ്ണം പട്ടികയിൽ നൽകിയിട്ടുണ്ട്.

ക്രമനമ്പർ ജില്ല ജില്ലയിലെ

സ്കൂൾവിക്കിയുള്ള

വിദ്യാലയങ്ങൾ

ജില്ലയിൽ നിന്നും

ക്ലസ്റ്റർ ലതത്തിലേക്കുള്ള

വിദ്യാലയങ്ങൾ (4% of total )

1 ആലപ്പുഴ 748 30.00
2 എറണാകുളം 960 38.00
3 ഇടുക്കി 481 19.00
4 കണ്ണൂർ 1247 50.00
5 കാസറകോഡ് 601 24.00
6 കൊല്ലം 922 37.00
7 കോട്ടയം 950 38.00
8 കോഴിക്കോട് 1205 48.00
9 മലപ്പുറം 1497 60.00
10 പാലക്കാട് 975 39.00
11 പത്തനംതിട്ട 710 28.00
12 തിരുവനന്തപുരം 991 40.00
13 തൃശൂർ 965 39.00
14 വയനാട് 301 12.00
ആകെ 12553 502.00

സ്കൂളുകളെ സ്കോറിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തരുത്. സ്കൂൾകോഡിന്റെ ആരോഹണക്രമത്തിലുള്ള പട്ടികയാണ് ക്ലസ്റ്റർപരിശോധനക്ക് നൽകേണ്ടത്. ജില്ലയിലെ സ്കൂൾവിക്കി ചുമതല വഹിക്കുന്ന 2 പേരും ജില്ലാകോർഡിനേറ്ററും ഒപ്പിട്ട പട്ടികയുടെ കോപ്പിയും നിശ്ചിത ഫോർമാറ്റിൽ ഇതിന്റെ .ods ഫയലും [[1]] എന്ന വിലാസത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ സ്കോർ ഉൾപ്പെടെ രേഖപ്പെടുത്തിയ പട്ടിക സമിതിയംഗങ്ങളെല്ലാം ഒപ്പിട്ട് കൈറ്റിന്റെ ജില്ലാകേന്ദ്രത്തിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്.

ക്ലസ്റ്റർതലം:

രണ്ട് ക്ലസ്റ്ററുകളിലായി ആകെ 502 സ്കൂളുകളാണ് പരിശോധന നടത്തേണ്ടതാണ്. മലപ്പുറം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകൾ ഒന്നാമത്തെ ക്ലസ്റ്ററിലും തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ രണ്ടാമത്തെ ക്ലസ്റ്ററിലും ഉൾപ്പെടുന്നതാണ്.

ഓരോ ജില്ലയിൽ നിന്നും 2 മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെട്ട 28 പേർ ആയിരിക്കും ക്ലസ്റ്റർതലത്തിൽ പരിശോധന നടത്തുക. തങ്ങളുടെ ജില്ല ഉൾപ്പെടാത്ത ക്ലസ്റ്ററിലാണ് മാസ്റ്റർ ട്രെയിനർമാർ വിക്കിതാളുകൾ പരിശോധിക്കുക.

ക്ലസ്റ്റർ പരിശോധനയിൽ, ഓരോ ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കാവുന്ന എണ്ണം താഴെ പട്ടികയിലുണ്ട്. സംസ്ഥാനതലത്തിലെത്തുന്ന ആകെ സ്കൂളുകളുടെ എണ്ണം 84 ആയിരിക്കും.

സ്കൂളുകളെ സ്കോറിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തരുത്. അനുബന്ധമായി ചേത്തിരിക്കുന്ന മാതൃകയിൽ, സ്കൂൾകോഡിന്റെ ആരോഹണക്രമത്തിലുള്ള പട്ടികയാണ് നൽകേണ്ടത്. ക്ലസ്റ്റർചുമതല വഹിക്കുന്നവർ ഒപ്പിട്ട പട്ടികയുടെ കോപ്പിയും നിശ്ചിത ഫോർമാറ്റിൽ ഇതിന്റെ .ods ഫയലും [[2]] എന്ന വിലാസത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ സ്കോർ ഉൾപ്പെടെ രേഖപ്പെടുത്തിയ പട്ടിക സമിതിയംഗങ്ങളെല്ലാം ഒപ്പിട്ട് കൈറ്റിന്റെ ക്ലസ്റ്റർകേന്ദ്രത്തിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്.

Sl Dist Total Schools having scoolwiki Number of schools to be seleced to state

(Dist total * 0.0065 )

1 ALAPPUZHA 748 5
2 ERNAKULAM 960 6
3 IDUKKI 481 4
4 KANNUR 1247 8
5 KASARAGOD 601 4
6 KOLLAM 922 6
7 KOTTAYAM 950 6
8 KOZHIKODE 1205 8
9 MALAPPURAM 1497 10
10 PALAKKAD 975 6
11 PATHANAMTHITTA 710 5
12 THIRUVANANTHAPURAM 991 6
13 THRISSUR 965 6
14 WAYANAD 301 4
Total 12553 84.00

സംസ്ഥാനതലം:

ക്ലസ്റ്റർതലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 84 സ്കൂളുകളാണ് സംസ്ഥാനതല പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. പ്രത്യേകമായി നിശ്ചയിക്കപ്പെടുന്ന ഒരു പാനലായിരിക്കും അവസാനഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നത്.

Closure of Editing : 16/03/2022, 11 am

Dist Level selection : 21, 22 March 2022

Cluster Level selection : 24, 25, 26 March 2022 (3 Days workshop)

State level Selection : 28, 29, 30 March 2022 (3 Days workshop)

Declaration of Result : .........................