എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്
19049-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 19049 |
യൂണിറ്റ് നമ്പർ | LK/2018/19049 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മറിയു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഹനാസ് |
അവസാനം തിരുത്തിയത് | |
16-03-2022 | Mighss |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പൂക്കള മത്സരം
എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ2019
'LITTLE KITES INAUGURATION' ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം .
എം എെ ഹയർ സെക്കണ്ടറി സ്കൂൾ പുതുപൊന്നാനി ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂലൈ 13 ഇൗ വിദ്യാലയത്തിലെ HM നൗഫൽ മാഷ് നിർവഹിചു. ഡെപ്യുട്ടി എച്ച് എം. ഉമ്മർ മാഷ്അധ്യക്ഷയായിരുന്ന ചടങ്ങിൽ ,മാസ്റ്റർ ടെയിനർ സിറാജ് മാഷ്,മറിയു ടിച്ചർ , സ്റ്റാഫ് സെക്രട്ടറി സുബാഷ് മാഷ് സ്കൂൾ ഐ ടി കോർഡിനേറ്റർ ജോ മാഷ് ,സൗദ ടീച്ചർ എന്നിവർ പങ്കെടുത്തു. പൊന്നാനി ഐ ടി കോർഡിനേറ്റർ ഷോജ ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സും നടന്നിരുന്നു.