സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹൈസ്‍ക‍ൂൾ വിഭാഗം

മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക‍ൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്ക‍ൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്‌വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200 ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.

ഹൈസ്ക‍ൂൾ വിഭാഗം അദ്ധ്യാപകർ

ഹൈസ്ക‍ൂൾ വിഭാഗത്തിൽ 9 അദ്ധ്യാപകർ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ജോലി ചെയ്ത‍ുവരുന്നു.

നമ്പർ പേര് വിഭാഗം സർവ്വീസിൽ

കയറിയ തീയതി

മൊബൈൽ നമ്പർ
1 ഗിരീഷ്. വി എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്) 02.06.1997 9747621858
2 വാസു. കെ. കെ എച്ച്.എസ്.റ്റി (ഗണിതം) 02.06.1997 9605609976
3 ഷൈനി. എസ് . ബി എച്ച്.എസ്.റ്റി (ഹിന്ദി) 01.06.1998 9400924192
4 ജയശ്രീ. സി. കെ എച്ച്.എസ്.റ്റി (മലയാളം) 03.07.1998 9495706009
5 ശൈലജാദേവി. ജെ എച്ച്.എസ്.റ്റി (നാച്ച‍ുറൽ സയൻസ്) 20.09.2000 9447828573
6 ശശിധരൻ.കെ. എൻ എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്) 05.10.1998 9496113326
7 സരിത ആർ. നായർ എച്ച്.എസ്.റ്റി (ഗണിതം) 01.06.2011 9961144393
8 ജ്യോതിശ്രീ. ജി എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) 19.06.2017 9605105232
9 അശോക‍്‍കുമാർ.കെ. കെ എച്ച്.എസ്.റ്റി (മലയാളം) 15.07.2021 9747820200

ഓഫീസ് ജീവനക്കാർ

സ്ക‍ൂളിന്റെ ഓഫിസ് സംബന്ധമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് താഴെപ്പറയുന്നവർ ഓഫിസ് ജീവനക്കാരായി ജോലി ചെയ്യുന്നു. ഇവരുടെ പ്രവർത്തനങ്ങൾ സ്ക‍ൂളിന്റെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സഹായിക്കുന്നു.

ഓഫീസ് ജീവനക്കാർ
നമ്പർ പേര് വിഭാഗം സർവ്വീസിൽ

കയറിയ തീയതി

മൊബൈൽ നമ്പർ
1 സുരേഷ്‍കുമാർ. ജി ക്ലാർക്ക് 01.12.1997 9447084603
2 ലക്ഷ്‍മിനാരായണൻ. പി ഓഫിസ് അറ്റൻഡന്റ് 01.07.1999 8086677433
3 അഭിലാഷ്. കെ. എ ഓഫിസ് അറ്റൻഡന്റ് 13.06.2002 9562949110
4 വിദ്യ എസ്. ക‍ുറ‍ുപ്പ് എഫ്. റ്റി. എം 01.06.2017 9961481983

എസ്.എസ്.എൽ.സി(2021-22)

മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 63 കുട്ടികൾ 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്നു. 32 ആൺകുട്ടികളും 31 പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത‍ുകൊണ്ടിരുന്ന കുട്ടികൾ 2021 നവംബർ-1 മുതൽ സ്ക‍ൂളുകളിൽ എത്തി അദ്ധ്യയനം ആരംഭിച്ചു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയുണ്ടായി. എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം സ്കൂളിൽ വിളിച്ചുചേർത്തു. കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. ഓരോ കുട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതിനുവേണ്ട പരിഹാരനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി.

ബോധവൽക്കരണ ക്ലാസ്

2022 മാർച്ച് മാസത്തിൽ എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് 2022 മാർച്ച് 2 - ന് സ്ക‍ൂളിൽ വെച്ച് നടന്നു. നല്ല ഒരു ലക്ഷ്യം മനസിൽ തീരുമാനിച്ച് അതിലേക്ക് എത്താൻ നമ്മുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉദാഹരണം സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി. ഉയർന്ന ഗ്രേ‍ഡുകളോടെ എസ്.എസ്. എൽ.സി പരീക്ഷയുടെ വിജയത്തിന് ഇത്തരം പ്രവ‍ർത്തനങ്ങൾതന്നെയാണ് വേണ്ടതെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. ഒസാഡിൽ നിന്നുള്ള ആനി ജയിംസ് (സെക്കോളജിസ്റ്റ്), മെ‍ർലിൻ(എം.എസ് ‍ഡബ്ല‍ു) എന്നിവരാണ് ക്ലാസ് നയിച്ചത്.

മോഡൽ പരീക്ഷയിലേക്ക്.....

2022 മാർച്ച് 31ന് നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിന്  ക‍ുട്ടികൾക്ക് വേണ്ട പരിശീലനം നടത്തുകയുണ്ടായി. പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി. മാർച്ച് 31ന് നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വേണ്ടിയുള്ളഎല്ലാ തയ്യാറെടുപ്പുകളും സ്ക‍ൂളിൽ പൂർത്തിയായി. 2022 മാർച്ച് 16-ന് മോഡൽ പരീക്ഷ ആരംഭിച്ചു.ക‍ുട്ടികൾ ആത്മവിശ്വാത്തോടെയാണ് മോ‍ഡൽ പരീക്ഷാ ഹാളിലേക്ക് കടന്നത്.മോഡൽ പരീക്ഷാ ഹാളിലേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും അദ്ധ്യാപകരുടെ പിന്ത‍ുണയും അനുഗ്രഹവും ഉണ്ടായിരുന്നു.

.....തിരികെ പോകാം.....