എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
സ്കൂളിന്റെ നാമം പ്രശസ്തമാവാൻ ഒരുപാട് പരിപാടികൾ എല്ലാ സ്കൂളുകളും ചെയ്യാറുണ്ട് എങ്കിലും ഒരു സ്കൂൾ അതിന്റെ ഏറ്റവും നല്ല അംഗീകാരമായി ജനങ്ങൾ എപ്പോളും കരുതുന്നത് അതാതു വർഷങ്ങളിലെ പൊതുപരീക്ഷയിൽ ലഭിച്ച റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.ഒരുസ്കൂളിന്റെ പ്രധാന നിലനിൽപ്പും റിസൾട്ട് ആണ്. 2020-21 അധ്യയന വര്ഷം ജില്ലയിലെ തന്നെ മികച്ച റിസൾട്ട് ആണ് സ്കൂളിന് ലഭിച്ചത് എസ്,എസ്,എൽ,സി പരീക്ഷയിൽ 100 % വിജയവും 120 ഫുൾ എ പ്ലസ്സുകളും ലഭിച്ചു. അമ്പലപ്പുഴ ഉപജില്ലയിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് തയ്യാറാക്കുന്ന സ്കൂൾ ആണ് പുറക്കാട് എസ് എൻ എം എച്ച് എസ് എസ്. പ്ലസ്ടു പരീക്ഷയിൽ 35 ഫുൾ എ പ്ലസ്സുകളും 90 % വിജയവും കരസ്ഥമാക്കുവാൻ സാധിച്ചു. കൂടാതെ കഴിഞ്ഞ 15 വർഷമായി തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിന്റെ ചാമ്പ്യന്മാർ പുറക്കാട് എസ് എൻ എം എച്ച് എസ് എസ്. ആണ്. നിരവധി ജില്ലാ പുരസ്കാരങ്ങളും സംസ്ഥാന പുറകാരങ്ങളും കലോത്സവത്തിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഐ ടി മേളയുടെ ചാമ്പ്യന്മാർ പുറക്കാട് എസ് എൻ എം എച്ച് എസ് എസ് ആയിരുന്നു.കൂടാതെ സ്പോർട്സ് ഉപജില്ലാ മുതൽ സംസ്ഥാനതലം വരെ നേട്ടങ്ങൾ കൊയ്തിട്ടുണ്ട് . ഇന്ത്യൻ ടാലെന്റ്റ് ഗ്രൂപ്പിന്റെ നാഷണൽ ലെവൽ ഗോൾഡൻ സ്കൂൾ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അക്കാദമികഅംഗീകാരങ്ങൾ
അമ്പലപ്പുഴ എം എൽ എ ശ്രീ എച്ച് സലാമിൽ നിന്നും ഉഷസ് ടീച്ചർ 2021 എസ് എസ് എൽ സി അവാർഡ് ഏറ്റുവാങ്ങുന്നു. ആലപ്പുഴ എം പി ശ്രീ എ എം ആരിഫിൽ നിന്നും ഉഷസ് ടീച്ചർ 2021 എസ് എസ് എൽ സി അവാർഡ് ഏറ്റുവാങ്ങുന്നു.
ഗോൾഡൻ സ്കൂൾ പുരസ്കാരം
കലാമത്സരങ്ങളിലെ അംഗീകാരങ്ങൾ
കഴിഞ്ഞ 15 വർഷമായി തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിന്റെ ചാമ്പ്യന്മാർ പുറക്കാട് എസ് എൻ എം എച്ച് എസ് എസ്. ആണ്