വീര ജവാൻ അബ്ദുൾ നാസർ

Schoolwiki സംരംഭത്തിൽ നിന്ന്
06:56, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (''''വീര ജവാൻ അബ്ദുൾ നാസർ''' യാത്രകളും ട്രക്കിംങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വീര ജവാൻ അബ്ദുൾ നാസർ യാത്രകളും ട്രക്കിംങ്ങുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അബ്ദുൽ നാസർ സൈനിക സേവനത്തിന് ഏറെ ആഗ്രഹിച്ചിരുന്നു. ഉമ്മയുടെ അർദ്ധ സമ്മതത്തോടെ ആർമി റിക്രൂട്ടുമെന്റിൽ പങ്കെടുക്കുകയും ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ക്ലർക്ക് ആയി ജോലിയിൽ പ്രവേശിച്ചു. ‍‍പട്ടാളക്കാരനായി തോക്കെടുത്ത് പോരാടുമ്പോഴും പ്രകൃതി സ്‌നേഹം കെടാതെ മനസ്സിൽ സൂക്ഷിച്ചിരുന്നു റൈഫിൾമാൻ അബ്ദുൾ നാസർ. അതുക്കൊണ്ട് തന്നെയാണ് ഹിമവാന്റെ മടിത്തട്ടിൽ ബോർഡറിൽ ജോലിചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ ഏറെ ആഹ്ലാത്തോടെ അതേറ്റെടുത്തത്. 1998 ഇന്ത്യാ - പാക് ( കാർഗിൽ ) യുദ്ധത്തിൽ പങ്കെടുക്കുകയും ജൂലൈ 29 ന് പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അബ്ദുൽ നാസറിന്റെ ഓർമകൾ ഇന്നും നാടിന്റെ അഭിമാനമായി മാറുന്നു.വിദ്യാലയത്തിൽ എല്ലാ കാർഗിൽ വിജയദിവസങ്ങളിലും അബ്ദുൽ നാസറിന്റെ ഓർമ പുതുക്കുന്ന അനുസ്‍മരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.

"https://schoolwiki.in/index.php?title=വീര_ജവാൻ_അബ്ദുൾ_നാസർ&oldid=1806253" എന്ന താളിൽനിന്ന് ശേഖരിച്ചത്