ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ശുചിത്വം എന്ന മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
05:28, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്= '' ശുചിത്വം എന്ന മഹത്വം'' | color= 5 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം എന്ന മഹത്വം

നേരം രാവിലെ എട്ടരയായി, ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കുഞ്ഞനുജൻ നല്ല ഉറക്കമാണ് . ഞാൻ എഴുന്നേൽക്കാതെ കട്ടിലിൽ തന്നെ മുഖം വീർപ്പിച്ച് കിടന്നു. കാരണം ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന പ്പോൾ പല്ലുതേക്കാത്തതിനും കൈകാലുകൾ കഴുകാനും മടികാണിച്ചതിനാൽ അച്ഛൻ ഒരുപാട് വഴക്ക് പറഞ്ഞു . എൻെറ കിടപ്പ് കണ്ട് അച്ഛന് മനസ്സിലായി പിണങ്ങിയുള്ള കിടപ്പാണെന്ന് . അച്ഛൻ എൻടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു. പോട്ടെ മോനെ സാരമില്ല, നല്ല കുട്ടിയായ് എഴുന്നേറ്റ് പല്ലുതേച്ച് വാ,കുറച്ച് അറിവുകൾ പറ ഞ്ഞ് തരാം. ഞാൻ പല്ലൊക്കെ തേച്ച് മിടുക്കനായി അച്ഛൻെറ അടുത്ത് വന്നിരുന്നു. അച്ഛൻ എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് സ്നേഹത്തോടെ പറഞ്ഞു. നമുക്ക് ഏറ്റവും ആവശ്യവും പാലിക്കേണ്ടതുമായ കാര്യമാണ് ‘ശുചിത്വം'. വ്യക്തിശുചിത്വം വളരെ പ്രധാനമാണ് . ഒട്ടുമിക്ക രോഗങ്ങളെയും അകറ്റിനിർത്തുന്നതിൽ പ്രധാനക ടമ്പയാണിത് .

  • കുളിയും പല്ലുതേപ്പും ഉൾപ്പടെയുള്ള പ്രാഥമിക കാര്യങ്ങൾ ചിട്ടയോടെ ചെയ്യണം.
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായ് കഴുകണം.
  • തുമ്മുമ്പോഴും ചുമയുക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം.
  • പുറത്ത് പോയി വന്നാലുടൻ സോപ്പിട്ട് കൈയ്യും മുഖവും കഴുകണം.
  • ധാരാളം വെള്ളം കുടിക്കണം. ജങ്ക് ഫുഡുകൾ പരമാവതി ഒഴുവാക്കുക. പോഷകമുള്ള ആഹാരം കഴിക്കുക.
  • നമ്മുടെ വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കണം.
  • പൊതുസ്ഥലങ്ങളിൽ തുപ്പരുത് .
അങ്ങനെ ശുചിത്വത്തിലൂടെ നമുക്ക് നമ്മുടെ ജീവൻ രക്ഷുക്കാം. എന്ന് പറഞ്ഞ് അച്ഛൻ നിർത്തി. അച്ഛൻ പകർന്ന് തന്ന അറിവുകൾ ഞ‍‍ാൻ സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാർക്ക് പറഞ്ഞ് കൊടുക്കും. ഞാൻ പറഞ്ഞു. 'മിടുക്കൻ ' അച്ഛൻ പറഞ്ഞു. പിന്നെ കൈകൾ വൃത്തിയായി കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു
അമൽനാഥ് ആർ എ
3 ബി ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം