എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/റവ.കെ.വി. സമുവേൽ
റവ.കെ.വി. സമുവേൽ
ഇടയാറന്മുള കൊച്ചുപ്ലാമൂട്ടിൽ കെ കെ വർഗീസിന്റെയും, മറിയാമ്മയുടെയും മകനായി 1942 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി ദിവ്യ.ശ്രീ.കെ.വി.സാമുവൽ ജനിച്ചു. ഇടയാറന്മുള എ.എം.എം ഹൈസ്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ബംഗാരപ്പെട്ട ബൈബിൾ സെമിനാരി, മൈസൂർ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മലങ്കര മാർത്തോമ്മ സുറിയാനി സഭയിൽ 1967ൽ വൈദികനായി. ഭാരതത്തിലും, ഭാരതത്തിന് പുറത്തുമായി 40 ദേവാലയങ്ങളിലും, മിഷ്യൻ ഫീൽഡുകളിലും സേവനം അനുഷ്ഠിച്ച് പള്ളികൾ സ്ഥാപിക്കുകയും, പുതുക്കി പണിയുകയും ചെയ്തു. 2006 ൽ സഭയുടെ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ചു. സഹധർമ്മിണി ശ്രീമതി ഡേയ്സമ്മ ജോർജ് മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളിൽ അധ്യാപികയായിരുന്നു. 3 പെൺമക്കൾ.