എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാറാത്ത നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാറാത്ത നൊമ്പരം എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/മാറാത്ത നൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറാത്ത നൊമ്പരം

ഓരോ ദിവസവും ചക്രവാളത്തിൽ സൂര്യൻ അസ്തമിക്കുന്നതും നോക്കി അവൾ നിന്നു. നിലാവുള്ള രാവ് ഒരുക്കിയ നിശബ്ദതയിൽ അവൾ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു എപ്പോഴോ അവൾ ഉറങ്ങിപ്പോയി
മനോഹരമായ ഒരു അവധിക്കാലം, റോഡിലും പാടവരമ്പത്തും പുഴയോരങ്ങളിലും കുട്ടികൾ തിമിർത്തു കളിക്കുന്നു . വീട്ടിലെ നാട്ടുമാവിന്റെ കൊമ്പിൽ നിറയെ മാമ്പഴം, അതിന്റെ ചില്ലയിൽ ഒരു ഊഞ്ഞാല് ,തൊട്ടപ്പുറത്തെ ഒരു കളിവീട് , കൂട്ടുകാർ , വെയിലറിയാതെ ഇണക്കങ്ങളും പിണക്കങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കൂട്ടത്തിൽ ഞാനും എന്റെ അനുജനും
ഉണ്ണിമായേ എഴുന്നേൽക്ക് , അടുക്കളയിൽ നിന്ന് 'അമ്മ ഉറക്കെ വിളിച്ചു .അവൾ ഉണർന്നു , ജനൽച്ചില്ലിലൂടെ സൂര്യപ്രകാശം അവളെ സ്പർശിച്ചു . ഞാൻ സ്വപ്നം കണ്ടതാണോ ?!! ചായയും കുടിചു ഒരു ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ഛൻ . ഉണ്ണിമായ എണിറ്റു വരുന്നത് കണ്ട അച്ഛൻ പറഞ്ഞു , "പുറത്തെങ്ങും പോയി കളിക്കരുത് ട്ടോ മോളെ "
അവൾ ആലോചിച്ചു കഴിഞ്ഞ അവധിക്കാലം എന്ത് രസമായിരുന്നു , വേനലവധി പൂരത്തിന്റെ കാലം കൂടിയാണ് , പിന്നെ വിഷു ,എല്ലാവരും ചേർന്നു പൂരത്തിന് പോകുന്നതും വിഷുക്കണി ഒരുക്കുന്നതും , പടക്കം കമ്പിത്തിരി ,തറവാട്ടിനു കൊണ്ടുവരുന്ന പഞ്ചാര മാങ്ങാ , യാത്രകൾ അങ്ങനെ എന്ത് സന്തോഷമായിരുന്നു , കൂടാതെ കിഴക്കേലെ കാവിലെ വിഷുപ്പൂരം ,പൂരത്തിന് വരുന്ന ആനയെ ഞങ്ങടെ പറമ്പിൽ തളയ്ക്കുമ്പോൾ മാറി നിന്ന് കാണാറുള്ളത് . അന്ന് വീട്ടിലിരുന്നാൽ തന്നെ പൂരത്തിന്റെ കൊട്ട് കേൾക്കാം , പിന്നെ പൂരം കാണാൻ വരുന്ന എന്റെയും അനിയന്റെയും കൂട്ടുകാർ ബന്ധുക്കൾ അങ്ങനെ എവിടെയും സന്തോഷം അലതല്ലിയ നാളുകൾ .. എന്നാൽ ഈ അവധികം ഉണ്ണിമായക്ക് നൽകിയത് ജയിൽ വാസത്തിന്റെ പ്രതീതിയായിരുന്നു . ഇപ്പോൾ വല്ലാത്ത നിശബ്ദത എല്ലായിടത്തും താളം കെട്ടി നില്കുന്നു . നാല് ചുവരുകൾക്കുള്ളിൽ ലോക്ക്ഡൗൺ ആകേണ്ടി വന്ന നാളുകൾ . പുറത്തിറങ്ങാൻ വയ്യ, കൂട്ടുകാരോടൊത്തു കളിയ്ക്കാൻ വയ്യ, പൂരത്തിന്റെ ബഹളവുമില്ല മുറ്റത്തും വീട്ടിലുമായി കഴിച്ചു കൂട്ടേണ്ടി വന്ന ഒരവധിക്കാലം അവൾ കൊറോണയല്ലാതെ മറ്റൊന്നും ആർക്കും സംസാരിക്കാനുമില്ല. ഇങ്ങനെ ഒരു അവസ്ഥ അവളുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു . എങ്കിലും ഈ മഹാമാരി താൻ മൂലം മറ്റൊരാളിലേക്ക് പകരരുത് എന്ന് അവൾക്കു ബോധ്യമുണ്ടായിരുന്നു
എന്നിരുന്നാലും വളരെ വ്യത്യസ്തമായ ഈ അവധിക്കാലം നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി അവൾ എന്നും ഓർത്തിരിക്കും

ദേവിക രമേശ്
7 E ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ