എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ക്ലാരി നോർത്ത് പാലച്ചിറമാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പാലച്ചിറമാട് എ എം യു പി സ്കൂൾ.

കാലത്തിനൊപ്പം നമ്മുടെ വിദ്യാലയം

========================

കാലത്തിന്റെ ഉൾവിളി കേട്ട് രംഗത്തുവന്ന ഒരു മനുഷ്യസ്നേഹിയുടെ അശ്രാന്തപരിശ്രമം ആണ് ഇന്ന് ഒരു വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഒക്ലാരി നോർത്ത് പാലച്ചിറമാട് എ എം യു പി സ്കൂൾ.

1928 ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ വിദ്യാഭ്യാസ കൗൺസിൽ അൻപതാം നമ്പർ പ്രമേയം പാസ്സാക്കപ്പെട്ടു വന്നതോടെയാണ് ശ്രീ തടത്തിൽ മമ്മാലി ഹാജി തദ്ദേശീയർക്ക് പഠിക്കാൻ വേണ്ടി സ്ഥാപിച്ച പാലച്ചിറമാട് എം യു പി സ്കൂൾ അംഗീകരിക്കപ്പെടുന്നത്.

അന്ന് അത് ഓത്തുപള്ളിയായി പ്രവർത്തിച്ചിരുന്നു.

വെറും നാലാം ക്ലാസ് പാസായ മാനേജർ മമ്മാലി ഹാജിയും മറ്റു മൂന്നുപേരും അടക്കം തുടക്കത്തിൽ 4 അധ്യാപകരും ഉണ്ടായിരുന്നു.

പിന്നീട് എട്ടാംതരം വരെ വരെ പഠിച്ച ചെറുപ്പക്കാരെ മമ്മാലി ഹാജി സന്തം പരിശ്രമത്താൽ ട്രെയിനിങ്ങിന് അയക്കുകയും അവരിൽ പലരും സ്കൂളിൽ അധ്യാപകർ ആവുകയും ചെയ്തു.

1938 ഇവിടെ അഞ്ചാംതരം അനുവദിക്കപ്പെട്ടു.

1963 കേരള സർക്കാർ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

ഇന്ന് താനൂർ ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിത്തീരാൻ ക്ലാരി നോർത്തിനുകഴിഞ്ഞിരിക്കുന്നു.

ഇതിനകം പതിനായിരത്തിൽപരം വിദ്യാർത്ഥികളും നൂറിൽപരം അധ്യാപകരും ഈ സ്ഥാപനത്തിലൂടെ കടന്നുപോയിട്ടുണ്ട്.

ശ്രീ ശങ്കരൻ നായർ , പി വേലായുധൻ നായർ , പൂവ്വഞ്ചേരി മുഹമ്മദ് മാസ്റ്റർ , ടി കുഞ്ഞുണ്ണി മേനോൻ, ടി കുഞ്ഞുമുഹമ്മദ് എന്ന ബാപ്പു മാസ്റ്റർ എന്നിവരാണ് പ്രധാനാധ്യാപകരിൽ പ്രമുഖർ.

പികെ കുട്ടികൃഷ്ണൻ, ടി മമ്മാലി കുട്ടി , എം പി കുര്യൻ എന്നിവരാണ് ഏറ്റവും ഒടുവിൽ പ്രധാനാധ്യാപകനായി റിട്ടയർ ചെയ്തവർ.

ശ്രീ എ പി മൊയ്തു വാണ് ഇപ്പോഴത്തെ പ്രധാന അധ്യാപകൻ .

ഇന്നും 1300 പരം വിദ്യാർത്ഥികൾ 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ 36 ഡിവിഷനുകളിലായി പഠിക്കുന്നു.

അറബി ,ഉറുദു, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകൾക്കായി പ്രവർത്തിക്കുന്ന പ്രത്യേക അധ്യാപകർ അടക്കം 47 അധ്യാപകരും ഒരു പ്യൂണും സേവനത്തിനുണ്ട്.

കമ്പ്യൂട്ടർ പഠന പദ്ധതിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിച്ചു വരുന്നു.

ഇതിനുപുറമേ വിദ്യാലയത്തിന്റെ കാര്യക്ഷമതക്കു൦ കുട്ടികളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന വിവിധ ടാലന്റ് ഗ്രൂപ്പുകളും സബ്ജക്ട് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു.

1997 -98 വർഷത്തിൽ വളരെ ഗംഭീരമായ നിലയിൽ താനൂർ ഉപജില്ല യുവജനോത്സവത്തിന് ഈ വിദ്യാലയം ആദിത്യമരുളി.

2003 ൽ 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി കൊണ്ടാടിയത് ചരിത്രത്തിൽ സ്ഥാനം നേടി.

2005 ൽ സബ്ജില്ലാ ശാസ്ത്രമേള ഇവിടെ സംഘടിപ്പിക്കപ്പെട്ടു,

നാടിൻറെ വിവിധഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ സഞ്ചാര സൗകര്യാർത്ഥം 3 ബസ്സുകളും മറ്റു വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

അനുദിനം രക്ഷിതാക്കളുടെയും പഠിതാക്കളുടെയും പ്രത്യാശകൾക്ക് നിറമേകി കൊണ്ട് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുകയാണ്.