ഗവ. എച്ച് എസ് തോൽപ്പെട്ടി/ മധുവാണി- സ്ക്കൂൾ റേഡിയോ.

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) (→‎മധുവാണി -വിദ്യാലയ റേഡിയോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മധുവാണി -വിദ്യാലയ റേഡിയോ

മധുവാണി സ്ക്കൂൾ റേഡിയോ
മധുവാണി സ്ക്കൂൾ റേഡിയോ

കോവിഡ് അടച്ചിടൽ കാലത്ത് വിദ്യാലയത്തിന്റെ പതിവു പ്രവ‍ത്തനം തടസ്സപ്പെട്ടപ്പോൾ ആശയവിനിമയത്തിനും കുട്ടികളുടെ സ‍ർഗവാസനകൾ പുറത്തെത്തിക്കാനും രൂപം കൊണ്ട ആശയമാണ് മധുവാണി എന്ന സ്ക്കൂൾ റേഡിയോ. കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന അരമണിക്കൂ‍ർ രേഡിയോ പരിപാടികളിൽ പാട്ട്, പ്രസംഗം, പ്രഗൽഭരുമായുള്ള അഭിമുഖങ്ങൾ, പുസ്തകാവലോകനം, സിനിമാ പരിചയം, നാടൻപാട്ടുകൾ എന്നിവ ഉൾപ്പെടുത്തുന്നു. 2022 ആഗസ്റ്റ് പതിനഞ്ചിന് വയനാട് ജില്ലാ അധ്യാപക പരിശീലനകേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ ഡോ. അബ്ബാസലി അവർകളാണ് ആദ്യ റേഡിയോ എഡിഷൻ പുറത്തിറക്കിയത്. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവിദിനം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക എഡിഷനുകൾ ഉണ്ടായി. കൂടാതെ ഹിന്ദി, ഇംഗ്ളീഷ്, സംസ്കൃതം എന്നീ ഭാഷകളിലുള്ള പരിപാടികൾ മാത്രം ഉൾപ്പെടുത്തിയും റേഡിയോ പുറത്തിറക്കുകയുണ്ടായി. കാട്, ഗോത്രജീവിതം എന്നിങ്ങനെയുള്ള പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചും പരിപാടികൾ ചെയ്തിട്ടുണ്ട്. കുട്ടികളും കുടുംബാംഗങ്ങളും സമൂഹവും ആയി ബന്ധം സ്ഥാപിക്കാനുള്ള മികച്ച ഉപാധിയായി റേഡിയോയെ മാറ്റാനായി. കൂടുതൽ വൈവിധ്യമാർന്ന രൂപത്തിൽ റേഡിയോ പുറത്തിറക്കാനുള്ള ആലോചനയിലാണ് കുട്ടികളും അധ്യാപകരം അടങ്ങിയ ഇതിന്റെ അണിയറ പ്രവർത്തകർ. ഇതുവരെ പുറത്തിറങ്ങിയ എല്ലാ എഡിഷനുകളും ഏവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തിട്ടുമുണ്ട്.