എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "24620S" (സംവാദം | സംഭാവനകൾ) (ഉള്ളടക്കം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉള്ളടക്കം

ചേലക്കര ഗ്രാമത്തിലെ സാംസ്കാരിക ചരിത്ര വീഥിയിൽ പൊൻപ്രഭ വിതറിക്കൊണ്ട് പ്രദേശത്തിൻറെ തന്നെ തിലകക്കുറിയായി പ്രശോഭിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കൊറോണ മഹാമാരി ഘട്ടത്തിലും വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഡിജിറ്റൽ പഠന വീഥിയിൽ വിജയക്കൊടി പാറിച്ചു.


2020-  21 അധ്യയന വർഷാരംഭത്തിൽ തന്നെ ഓൺലൈൻ പഠന സൗകര്യത്തിന് സാധ്യതയില്ലാത്ത കുട്ടികളുടെ സർവ്വേ നടത്തി വേണ്ടതായ നടപടികൾ കൈക്കൊണ്ടു പിടിഎയുടെ സഹകരണത്തോടെ  ടി.വി സംഘടിപ്പിച്ചു വിതരണം  ചെയ്തു. സുമനസുകളുടെ സഹായ സഹകരണങ്ങൾ കൂടിയായപ്പോൾ എല്ലാ വിദ്യാർഥികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ സാധിച്ചു.

ഫസ്റ്റ് ബെൽ പഠനക്ലാസുകൾ ഉപയോഗപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ നൽകൽ, വിലയിരുത്തലുകൾ, എന്നിവയ്ക്കൊപ്പം  ഡേ ഗ്രൂപ്പുകൾക്ക് രൂപംനൽകി ദിവസേന വീഡിയോ കോളിലൂടെ കുട്ടികളുമായി സമ്പർക്കം ഉണ്ടാക്കി പഠന പുരോഗതിക്കായി എല്ലാ അധ്യാപകരും തോളോട് തോൾ ചേർന്ന് യത്നിച്ചു.പ്രധാന അധ്യാപിക, മരിയ തെരേസിന്റെ  ഇടപെടലുകളും സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ   പൊൻതൂവൽ അണിയിച്ചു .

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ദിനാചരണ പ്രവർത്തനങ്ങളിൽ വ്യത്യസ്തരീതിയിൽ മികവുറ്റതാക്കി വിദ്യാലയത്തിന് സ്വന്തം youtube ചാനലിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രവർത്തനങ്ങളും സമൂഹത്തിനു മുന്നിൽ എത്തിച്ചു. മാസംതോറും ഇറക്കുന്ന ഡിജിറ്റൽ പത്രമായ “റെയിൻബോ ദ വോയിസ് ഓഫ് ലിറ്റിൽ ഫ്ലവർ”  പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചു കൊണ്ടിരുന്നു.

ഓൺലൈൻ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റുകളിലും പങ്കെടുക്കുന്ന കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വന്നിരുന്നു .

ജൂലൈ മാസത്തിൽ, ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പിടിഎ യോഗം നടത്തുകയും പിന്നീട് മാസംതോറും വിജയകരമായ ഓൺലൈൻ യോഗങ്ങൾ നടത്തി വരികയും ചെയ്തു.ഹെഡ്മിസ്ട്രസ്സ് കൂടി ഉൾപ്പെട്ട ക്ലാസ് ഗ്രൂപ്പുകളിൽ വിജയപ്രദമായ രീതിയിൽ ചർച്ചകൾ , നിർദ്ദേശങ്ങൾ നൽകപ്പെടുന്നു .

ഒക്ടോബർ മാസത്തിൽ നടന്ന “കളിമുറ്റം ഒരിക്കൽ” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും  പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ്  പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം   നിർവഹിച്ചതിനെ  തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു .

വായനചങ്ങാത്തം

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച വായനാ വസന്തം വിദ്യാലയ അങ്കണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, A.E.O സർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ,  ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു .

ലൈബ്രറി  

വിദ്യാലയത്തിലെ ലൈബ്രറി പ്രയോജനപ്പെടുത്തുവാൻ ആയി കുട്ടികളെ അവിടെ ഇരുത്തി വായനയ്ക്ക് അവസരം നൽകി വരുന്നു.  പുസ്തക വായനക്ക് ശേഷം എഴുതുന്ന വായനകുറിപ്പുകൾ ക്ലാസുകളിൽ വിലയിരുത്തി ന്പോരുന്നു.കൂടാതെ   കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കുന്നതിനായി അസംബ്ലിയിൽ കവിതാലാപനം, കഥ, പ്രസംഗം ,വാർത്താവായന ,ചിന്താവിഷയങ്ങൾ എന്നിവ അവതരിപ്പിക്കാൻ  അവസരം നൽകി വരുന്നുണ്ട്.

സ്കൂൾ പത്രം

സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളുടെ  സംക്ഷിപ്ത രൂപമെന്നോണം "റെയിൻബോ  ദ വോയിസ് ഓഫ് ലിറ്റിൽ  ഫ്ലവർ" എന്ന പേരിൽ ഡിജിറ്റൽ പത്രം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് വഴി സ്കൂളിലെ പ്രവർത്തനങ്ങൾ മനസിലാക്കാനും അതിൽ  പങ്കാളികളാകാനും ഓരോ വിദ്യാർത്ഥിക്കും  സാധിക്കുന്നു.


ഗാന്ധി രക്തസാക്ഷിത്വ ദിനം

[1]

തിരികെ  വിദ്യാലയത്തിലേക്ക്

ഒന്നര  വർഷത്തെ  ഇടവേളയ്ക്കു ശേഷം  രണ്ടായിരത്തി ഇരുപത്തിരണ്ടു  ഫെബ്രുവരി 21  നു  എൽ.എഫിന്റെ  തിരുമുറ്റത്ത്  എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും,  പി.ടി.എ. പ്രതിനിധിയും  ചേർന്ന്  എല്ലാ  കുരുന്നുകളെയും   വരവേറ്റു


റിപ്പബ്ലിക്ക് ഡേ  

ജനുവരി 26  റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആഘോഷിച്ചു.

ദിനാചരണ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. [2]

ചിത്രശേഖരം

സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഇന്ന് വിവിധ പരിപാടികളുടെ ചിത്രങ്ങൾ