സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
പൂർണതയിലേക്ക് ഉള്ള ചുവടുവെപ്പ്

ഗ്രന്ഥശാല

കുട്ടികളെ വായനയിലേക്ക്  നയിക്കാൻ  ഉതകുന്ന തരത്തിൽ വളരെ നല്ല രീതിയിൽ തന്നെ ലൈബ്രറി നടത്തി വരുന്നു. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തി 2287പുസ്തകങ്ങൾ  ലൈബ്രറിയിൽ ഉണ്ട്. ഓരോ വിഭാഗത്തിലെയും  പുസ്തകങ്ങൾ  തരം തിരിച്ചാണ് ക്രമീകരിച്ചു വച്ചിട്ടുള്ളത്. പുസ്തകങ്ങളും മാസികകളും എല്ലാം   ലൈബ്രറിയിൽ  ഇരുന്നു വായിക്കുന്നതിനും വീട്ടിലേക്ക് കൊടുത്തു വിടുന്നതിനുo സൗകര്യമൊരുക്കുന്നു. വായനാ ദിനത്തിനോടനുബന്ധിച്ച് ലൈബ്രറി മുഖേന കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തരത്തിലുള്ള സംഭാവനകൾ  വഴി ലൈബ്രറി വിപുലമാക്കാൻ സാധിച്ചിട്ടുണ്ട്. വിവിധ സംഘടനകൾ, വ്യക്തികൾ  കൂടാതെ കുട്ടികളുടെയും, അധ്യാപകരുടെയും പിറന്നാൾ ദിനത്തിൽ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ സംഭാവനകൾ  ചെയ്തു വരുന്നു. 'വായനയുടെ വസന്തം ' എന്ന പേരിൽ  വലിയൊരു പുസ്തകശേഖരം ലൈബ്രറിയിലേക്ക്  ലഭിച്ചത്  വലിയൊരു മുതൽക്കൂട്ടാണ്. ലൈബ്രറി ഡിജിറ്റലൈസേഷന്റെഭാഗമായി  പുസ്തക ശേഖരങ്ങൾ  സോഫ്റ്റ്‌വെയർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലൈബ്രറിയുടെ സുഗമമായ നടത്തിപ്പിന് ഇത് സഹായകമാണ്.

പുസ്തകങ്ങൾ-വായനയുടെ ലോകത്തേക്ക്