Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരവെട്ടം
ഇത് ആരുടെ ചിത്രം |
ജലം ഭൂമിയെ തൊട്ടപ്പോള്‍
|
ഇത് എന്റെ ചിത്രം!
നിങ്ങള്‍ക്കിഷ്ടമായോ,എനിക്കിഷ്ടമായി
അതാണിത് എന്റെ ചിത്രമായത്,
അതു കൊണ്ടാണിത് നിങ്ങളുടെതല്ലാത്തത്.
ഇത് അവന്റെ ചിത്രം!
അവനത് ഇഷ്ടമായില്ല,എനിക്കതിഷ്ടമായി,
പക്ഷേ ഇത് അവന്റേതാണ്,
അതു കൊണ്ടാണത് എന്റേതല്ലാത്തത്.
എനിക്കിഷ്ടമായത് എന്റെ ചിത്രമാണ്,
എനിക്കിഷ്ടമല്ലാത്തതും എന്റെ ചിത്രമാണ്,
എന്റെ ചിത്രം എന്റേത് മാത്രമാണ്!
എനിക്കിഷ്ടമായാലും ഇഷ്ടമല്ലങ്കിലും.
അപ്പോള്‍...
ഈ ചിത്രം ആരുടെതാണ് ?
അത് ഇഷ്ടമായവന്റേതാണ് !
അല്ല,
അത് ഇഷ്ടമല്ലാത്തവന്റേതാണ് !
അതേ അത് ആരുടെതുമാകാം,
ഇഷ്ടമായവന്റേയും,ഇഷ്ടമല്ലാത്തവന്റേയും.
ഷാജി
|
ഒരു മഹാവിസ്പോടനത്തിന്റെ വെമ്പലിന്റെ അഗ്നിയില്‍ നിന്നാണ്ഭൂമിയുടെ ജനനം.
|