വെള്ളപ്പൊക്ക ദുരിതാശ്വാസം
Calicut Girls HSS NSS unit Shri. M.K.Muneer MLAയുടെ Mission Kozhikode projectന്റെ ഭാഗമായി ദുരിതാശ്വാസ campകളിലേക്ക് 50,000രൂപയുടെ വിഭവങ്ങളും 12,850 രൂപയും Contribute ചെയ്തു.കൂടാതെ നമ്മുടെ 80 volunteers പുതിയപാലം പറയഞ്ചേരി ഭാഗങ്ങളീലെ പ്രളയദുരിതം ബാധിച്ച 150ഓളം വീടുകൾസന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു .റിപ്പോർട്ട് മിഷൻ കോഴിക്കോട് സംഘാടകർക്ക് തുടർ പ്രവർ ത്തനങ്ങൾക്കായ് സമർപ്പിച്ചു. Collection Centre ആയ KozhiKode Town Hall ൽ നമ്മുടെ volunteers Relief കിറ്റുകൾ Sort ചെയ്യാനും pack ചെയ്യാനും സഹായിച്ചു. ഒളവണ്ണ പഞ്ചായത്തിലെ പ്രളയ ദുരിതം ബാധിച്ച 45 ഓളം വീടുകളിൽ അരി ഉൾപ്പടെയുള്ള ഭക്ഷണ സാധനഞൾ അടങ്ങിയ 900 രൂപ വീതമുള്ള കിറ്റുകൾ വിതരണം ചെയ്തു.
പ്രളയദുരിതം ഏറെ ബാധിച്ച കാര്യമായ സഹായങൾ ഒന്നും ലഭിക്കാത്ത കണ്ണാടിക്കൽ വടക്കേവയൽ പ്രദേശത്തെ 35 ഓളം വീടുകൾ NSS ഏറ്റെടുക്കുന്നു.ഓരോ വീട്ടിലേക്കും കിടക്ക,പാത്രങ്ങൾ,വസ്ത്രങ്ങൾ എന്നീ ആവശ്യ വസ്തുക്കൾ അടങ്ങിയ 10000 രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്- ഹയർസെക്കണ്ടറി അദ്ധ്യാപകരുടെയും മുഴുവൻ കുട്ടികളുടെയും സഹായസഹകരണത്തോടെയാണ് 3, 50,000 രൂപയുടെ project നടപ്പിലാക്കുന്നത്. മൊത്തം നാലു ലക്ഷം രൂപയിലധികം ദുരിതാശ്വാസ പ്രവർത്തനങ്ങൾകായി നമ്മുടെ NSS unitന് സമാഹരിക്കാൻ സാധിച്ചു.