എ.യു.പി.സ്കൂൾ വെളിമുക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19456 (സംവാദം | സംഭാവനകൾ) ('മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം വിശ്വസുന്ദരമായ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം

വിശ്വസുന്ദരമായ ഒരു ഗ്രാമം തന്നെയാണ് മൂന്നിയൂർ. ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോഴും ദേശീയപാത ഗ്രാമത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് പല ആധുനിക സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.  ഇവിടുത്തെ ആളുകൾ ഇന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. സർക്കാർ ജോലിക്കാർ കർഷകർ കച്ചവടക്കാർ കൂലിപ്പണിക്കാർ എന്നിങ്ങനെ പോകുന്നു അത്. ധാരാളം ബാങ്കുകൾ ഇവിടെ ഉണ്ട്. ഹൈസ്കൂൾ, യുപിസ്കൂൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, അംഗനവാടികൾ എന്നിവ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് മുതലായവയും ഗ്രാമത്തിലുണ്ട്. ചേളാരി കന്നുകാലിചന്ത മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും പ്രസിദ്ധമാണ്. മൂന്നിയൂർ കോഴി കളിയാട്ടത്തിന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ഈ ഗ്രാമം മലപ്പുറം ജില്ലക്ക് തന്നെ ഒരു പൊൻതൂവലാണ്.