ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബീന ടീച്ചർ  ,കൺവീനർ   

കുട്ടികളിലെ  കലാ-സാഹിത്യ  അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്  സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നത്...

സ്കൂൾ കോ-ഓഡിനേറ്റർ: കെ കെ ബീന

രമേശ് കാവിൽ,എം എൻ കാരശ്ശേരി, നാസർ കക്കട്ടിൽ, അർഷാദ് ബത്തേരി,ആലങ്കോട് ലീലാകൃഷ്ണൻ , തുടങ്ങിയ മികച്ച സാഹിത്യകാരന്മാർ വിവിധ സമയങ്ങളിൽ  കുട്ടികളുമായി സംവദിച്ചു.

     പൂക്കുന്നിടം എന്ന പേരിൽ ഒരു ദിവസത്തെ സർഗോത്സവം സംഘടിപ്പിച്ചു. കഥ, കവിത,  കാവ്യാലാപനം, നിരൂപണം,നാടൻപാട്ട്, നാടകം, ചിത്രകല  തുടങ്ങിയ മേഖലകളിൽ  ശില്പശാലയായിരുന്നു നടത്തിയത്. അതാത്‌ വിഷയത്തിൽ  വിദഗ്ധരായ  മികച്ച അധ്യാപകരാണ്  ശില്പശാല നയിച്ചത്..

ജൂൺ 19 വായനദിനത്തിൽ മാത്രമല്ല, ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വായനോത്സവ പരിപാടികളാണ് സ്കൂളിൽ നടക്കുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പഠനയാത്ര സംഘടിപ്പിച്ചു . മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻപറമ്പ്, പൂന്താനം ഇല്ലം, തിരുനാവായ, കോട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങളാണ് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചത്. ചുരുങ്ങിയ ചെലവിൽ സ്കൂൾബസ്സിലായിരുന്നു യാത്ര...

'ശിവസമ്മാൻ' - ചെറുകഥാമത്സരം. സ്കൂളിലെ മുൻ പിടിഎ പ്രസിഡണ്ട് ശിവൻ  എന്നയാളുടെ സ്മരണാർത്ഥം കുട്ടികൾക്കായി ശിവ സമ്മാൻ  ചെറുകഥ  മത്സരം സംഘടിപ്പിച്ചു.