സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
വളർന്നുവരുന്ന പുതുതലമുറയ്ക്ക് പ്രകൃതി സ്നേഹത്തിന്റെ പുതിയ പാഠങ്ങൾ പകർന്നു നൽകാനായി ആരംഭിച്ച പരിസ്ഥിതി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. എല്ലാ വർഷവും ജൂൺ ആറിന് പരിസ്ഥിതി ദിനമായി ആചരിക്കുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജ്യൂസ് കാർട്ടൂൺ ചിത്രരചന മത്സരങ്ങൾ നടത്തിവരുന്നു.മാതൃഭൂമി സീഡ് ക്ലബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി ചേർന്ന് സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തു വരുന്നു. സ്കൂളിന് സമീപത്തുള്ള കൃഷിഭവനിൽ നിന്നും ഇതിന് ആവശ്യമായ പച്ചക്കറികളും വളവും നിർദ്ദേശങ്ങളും നൽകിവരുന്നു. സ്കൂളിൽ ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിച്ച് ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു വരുന്നു