മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ശാസ്ത്രം എന്നും കൗതുകം ഉണർത്തുന്നതാണ് .അറിയും തോറും കൂടുതൽ കൂടുതൽ അറിയാനുള്ള വ്യഗ്രത വളർത്തുന്ന ഒന്ന് .ഈ തിരിച്ചറിവാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് .1996 ലാണ് ശാസ്ത്ര ക്ലബ്ബ് ഈ സ്‌കൂളിൽ ആരംഭിച്ചത് .ഹൈസ്‌കൂൾ ,യു .പി തലങ്ങളിലെ എല്ലാ ശാസ്ത്ര അധ്യാപകരും ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നു .ശാസ്ത്ര സംബന്ധമായ പുതിയ അറിവുകൾ ശേഖരിക്കുക ,അറിയിക്കുക ,പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുക ,ശാസ്ത്ര സംബന്ധിയായ സ്ഥലങ്ങളിലേക്കു പഠന യാത്ര നടത്തുക തുടങ്ങിയവ ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളാണ് .വർഷങ്ങളായി ഉപജില്ലാ സയൻസ് മേളയിൽ HS,UP വിഭാഗങ്ങൾക്ക് ഓവറോൾ ലഭിക്കാറുണ്ട്. സംസ്ഥാന തലത്തിൽ improvised experiment-ലും, still model-ലും A Grade ,പ്രോജക്റ്റ് മൽസരത്തിൽ HS , UP വിഭാഗങ്ങളിൽ ഒണം സ്ഥാനം ലഭിച്ചു പോരുന്നു .ശാസ്ത്രമേളയിൽ സബ് ജില്ലാ ജില്ലാ ഓവർ ഓൾ കിരീടവും നേടാറുണ്ട് .inspire അവാർഡിന് സംസ്ഥാന തലത്തിൽ പുരസ്ക്കാരം ലഭിക്കാറുണ്ട് .കൂടാതെ ശാസ്ത്രനാടകവും ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്താൽ മികവുറ്റതായി തീരാറുണ്ട് . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. .
അമ്മമരം ,തുളസീവനം
ഡോക്ടേഴ്സ് ഡേ
ഷോർട് ഫിലിം മത്സരം
കിടപ്പുരോഗികൾക്ക് അവശ്യവസ്തുക്കൾ
അമ്മ മരം ഉദ്ഘാടനം
ഇറഞ്ഞാൽ റോഡരികിൽ തൈകൾ നടുന്നു.
ഓസോൺ ദിന പരിപാടി
നോട്ട്ബുക്ക് വിതരണം
ശാന്തിനിലയം
മുത്തശ്ശി മുത്തശ്ശൻ മാർക്ക് ആദരവ്
ചിങ്ങം ഒന്ന് വിളവെടുപ്പ്
സ്കൂൾ പച്ചക്കറിത്തോട്ടം
പച്ചക്കറി തോട്ടം മത്സര നോട്ടീസ്
പച്ചക്കറി തോട്ടം
ഇങ്ങനെ വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .ജൈവവളവും കുട്ടികൾ നിർമ്മിക്കുന്ന ജൈവകീടനാശിനികളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു.2021 -22 അധ്യയന വർഷം കുടുംബ വർഷമായതിനാൽ എനർജി ബഡ്ജറ്റിങ് ആയിരുന്നു നടപ്പിലാക്കിയത് .