ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാടോടി വിജ്ഞാനകോശം

14:45, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) ('ഭാരത പൊതു ചരിത്രത്തിന്‍െറ ഏതാണ്ട് കൃത്യമായൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരത പൊതു ചരിത്രത്തിന്‍െറ ഏതാണ്ട് കൃത്യമായൊരു പരിഛേദമാണ് അത്തോളിക്കുമുളളത്. പോയ കാലത്തെ സൂക്ഷ്മമായി വായിച്ചെടുക്കാന്‍ സഹായിക്കുന്ന സാമൂഹ്യ -സാംസ്കാരിക അടയാളങ്ങള്‍ പലതും ഇവിടെ അവശേഷിക്കുന്നുണ്ട്.

    മഹാശിലാ സ്മാരകങ്ങളായ തൊപ്പിക്കല്ല്, കുടക്കല്ല്, നന്നങ്ങാടികള്‍ (മൃതാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത വന്‍മണ്‍ ഭരണികള്‍, കല്ലറയെന്ന് അറിയപ്പെടുന്ന ശിലാ ഗുഹകള്‍തുടങ്ങിയവയില്‍ കുടക്കല്ലും ശിലാഗുഹകളും  അത്തോളിയിലുമുണ്ട്.
    വടക്കന്‍ പാട്ടുകളിലും വാമൊഴിയായി തലമുറകള്‍ കൈമാറിവന്ന നാടന്‍ പാട്ടുകളിലും ഈ പ്രദശത്തേക്കുറിച്ച് സൂചനകളുണ്ട്.
    കൊയിലോത്ത്, കൊട്ടാരത്തില്‍, ആനപ്പന്തി, കളരിക്കല്‍, മനയില്‍ തുടങ്ങിയ വീട്ടുപേരുകള്‍നമ്മോട് വിളിച്ചു പറയുന്നത് പോയ കാല സാമൂഹിക ചരിത്രമാണ്.
    സവര്‍ണ്ണ-ജന്മി-നാടുവാഴിത്തം നിലനിന്നിരുന്നു.  ബ്രിട്ടീഷുകാരുടെ വരവോടെ അത് പാരമ്യതയിലെത്തി.  കച്ചവടവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്നും മറ്റും എത്തിയ ചില കേയിമാരും, സവര്‍ണ്ണരോടൊപ്പവും  ഭൂപ്രമാണിമാരായി ,ജീവിതോപാധിയായി ഭൂരിപക്ഷവും പാടങ്ങളേയും പറമ്പ്കളേയും അശ്രയിച്ചു.  തീരദേശ ഗ്രാമങ്ങളായ തോരായി, വേളൂര്‍, നന്പട്ടംപുറം, കുനിയില്‍കടവ്, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ മത്സ്യബന്ധനവും ചകിരിയുമായി ബന്ധപ്പെട്ട തൊഴിലുകളും പട്ടിണിയകറ്റാന്‍ സഹായിച്ചു.  ചകിരിപിരിക്കല്‍ ഒാലമെടയല്‍ തുടങ്ങിയ തൊഴിലുകള്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. കൊട്ട മടയല്‍, പായ നെയ്ത് എന്നിവ ചില പ്രക്യേക വിഭാഗങ്ങളില്‍ ഒതുങ്ങി. എണ്ണത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന  കീഴാള വര്‍ഗ്ഗത്തിന്‍റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു.  ജന്മിമാരുടെ ഭൂമിയില്‍ കുടില്‍കെട്ടി കഴിഞ്ഞിരുന്ന ഇവരുടെ തലയ്ക്ക് മുകളില്‍ കുടിടൊഴിപ്പിക്കല്‍ ഭീഷണി ഏത് സമയത്തും ഡമോക്ലിസിന്‍െറ വാളുപോലെ തൂങ്ങിക്കിടന്നിരുന്നു.  അധസ്ഥിത വ ര്‍ഗ്ഗത്തിന്‍െറ സാമൂഹ്യവല്‍ക്കരണത്തില്‍ അവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ആചാരനുഷ്ഠാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ ക്രിയാത്മക ഇടപെടലുകളും പുരോഗമന പ്രസ്ഥാനങ്ങളുടെ ക്രിയാത്മക ഇടപെടലുകളും പ്രധാന പങ്ക് വഹിച്ചു.   ഞാട്ടിപ്പാട്ട്,  നാടന്‍ പാട്ട്,  തിറ തോറ്റം പാട്ട്, കോല്‍ക്കളി ദഫ്മുട്ട്, പുള്ളുലന്‍ പാട്ട്, പുലിക്കളി തുടങ്ങിയവയില്‍ ഇടയ്ക്ക് ആശ്വാസം കണ്ടെത്തി.  അവനവന് ആവുന്നതിനുമപ്പുറം  അധ്വാനിക്കുകയും അത്യാവശ്യം മാത്രം ഉപയോഗിക്കുകയും ചെയ്ത നാടിന്‍െറ  മുന്നോട്ടുളള കുതിപ്പിന് ആവോളം കുട്ടിച്ചേര്‍ത്ത് മണ്‍മറഞ്ഞുപോയ മഹാഭൂരിപക്ഷത്തെ നന്ദിയോടെ സ്മരിക്കുന്നു.