ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്

2021 ആഗസ്റ്റ് 1 ന് ഗണിത ശാസ്ത്ര ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു. കൊല്ലം TKM കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർ ആദർശ് V K ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിപരീത ക്രിയ എന്ന ആശയം പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ഏകദേശം 100 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു.

ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനായി ജ്യോമെട്രിക് പാറ്റേൺ മത്സരവും സെപ്തംബർ 5 ന് അധ്യാപക ദിനത്തിൽ ആശംസാ കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. നവംബർ 1 ന് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്ക്കൂളിൽ വെച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി. ഇതിൽ നിന്നും 10-ാം ക്ലാസ്സിലെ വിനായക് T K എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയും ഈ കുട്ടി സബ്ജില്ലാതലത്തി മത്സരിക്കുകയുംചെയ്തു. സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. തുടർന്ന്ജില്ലാതലത്തിലും മത്സരിച്ചു.

ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. അബ്ദുറഹിമാൻ മാസ്റ്റർ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു. ഗണിതത്തിൽ താത്പര്യമുള്ള പരമാവധി 100 കുട്ടികളെയാണ് ഗണിത ക്ലബിലെ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന ശില്പശാലകൾ, വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. ഒരോ ആഴ്ചകളിലും ക്ലാസടിസ്ഥാനത്തിൽ ഒരു ചോദ്യം (ഏത് ക്ലാസാണോ ചോദ്യമിട്ടത് ആ ക്ലാസിലെ കുട്ടികൾ ഉത്തരം എഴുതുവാൻ പാടില്ല) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരം ക്വിസ് ബോക്സിൽ ഇടുന്നു.ഫെബ്രുവരി മാസാദ്യം ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ കുട്ടിക്ക് സമ്മാനം നൽകുന്നു.

ഉദ്ഘാടനം ഗണിതക്ലബ്ബ്.

തുടർച്ചയായി ഉപജില്ലാ ഗണിതശാസ്ത്രമേളകളിൽ ഉയർന്ന പോയിന്റുകളും ,ജില്ലാ ഗണിതശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടെയുളള വിജയവും കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. 2O18 ജൂലായ് 25 - ന് ഗണിത ക്ലബ് ഔപചാരിക ഉദ്ഘാടനം ശ്രീ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.ആദ്യ പ്രവർത്തനമായി ഗണിത ക്വിസ് മത്സരം നടത്തി.

ഗണിത ക്ലബ് ഈ വർഷം നടത്താനിരിക്കുന്ന പ്രവർത്തനങ്ങൾ -

  • ജൂൺ മാസം എല്ലാ ക്ലാസുകളിലെ കുട്ടികൾക്കും ബേസ് ലൈൻ ടെസ്റ്റ് നടത്തുകയും തുടർ മാസങ്ങളിൽ അവർക്കുള്ള പരിഹാരബോധനം അവധി ദിവസങ്ങളിൽ കൊടുക്കുവാൻ തീരുമാനിച്ചു.ജൂലായ് 9-ാം തിയ്യതി - വ്യാസജയന്തിയോടനുബന്ധിച്ച് അബാക്കസ് ക്ലാസ്
  • ജൂലായ് മാസം ഗണിതമാഗസിൻ നിർമ്മാണം ക്ലാസ് തലം ' ജൂലായ് 18-ഭാസ്കരാചാര്യ ദിനത്തോ ടനുബന്ധിച്ച് സെമിനാർ - വിഷയം - തികോണ നിശ്ചയം. ഓഗസ്റ്റ് മാസം -ഗണിത പാർക്ക് നിർമ്മാണo
  • നവംബർ മാസം ഗണിത ശില്പശാല - ജ്യാമിതീയ രൂപങ്ങൾ