എ.എം.എച്ച്.എസ്. തിരൂർക്കാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadeeja (സംവാദം | സംഭാവനകൾ) ('മലയാളം കോവിഡ് ഓൺലൈൻ അധ്യയന കാലത്ത് മലയാളം ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാളം കോവിഡ് ഓൺലൈൻ അധ്യയന കാലത്ത് മലയാളം ക്ലബ്ബായ 'മലയാളവേദി'യുടെ ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സ്കൂളിൽ നടത്തപ്പെട്ടത്. മലയാളവേദിയുടെ ആഭിമുഖ്യത്തിൽ യു പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വായനാദിനത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കപ്പെട്ടു. യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ച് മലയാള വേദിയുടെ ആഭിമുഖ്യത്തിൽ 'ഓണപ്പൂവിളി' എന്ന പേരിൽ യു പി ഹൈസ്കൂൾ വിദ്യാർഥികൾക്കായി കഥാ കവിതാ രചന മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ശിശുദിനത്തോടനുബന്ധിച്ച് യുപി വിഭാഗം കുട്ടികൾക്കായി പ്രശ്ചന്നവേഷം മത്സരവും സംഘടിപ്പിക്കപ്പെട്ടു.