ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/വിദ്യാരംഗം-17
ജൂലായ് 5 -ബഷീർ ദിനം - ബഷീർ എന്ന സാഹിത്യകാരനെ കൃതികളിലൂടെ പരിചയപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് മികച്ചവ പ്രദർശനത്തിനൊരുക്കുകയും ചെയ്തു. പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ ഒരു സന്ദർഭത്തെ വരയിലൂടെ ആവിഷ്ക്കരിച്ച് അവ പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം,ക്വിസ്,നാsകാവതരണം എന്നിവ നടത്തി. ചെറുകാട് വയലാർ അനുസ്മരണം-
പ്രശസ്ത കവി വയലാറിനെയും നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ചെറുകാടിനെയും അനുസ്മരിച്ചു.വാടാനാംകുറിശ്ശിയിലെ മണ്ണുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ചെറുകാടിന്റെ കൃതികൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സാഹിത്യസദസ്സ് ഒരുക്കി.വയലാർ ഗാനങ്ങളുടെ അവതരണവും ഹൃദ്യമായി . ചിത്രപ്രദർശനം-
സ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ അഞ്ജന എം.പി.യുടെ ചിത്രപ്രദർശനം വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. വരകളുടെ വർണ്ണ പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രദർശനം എം.എൽ.എ.മുഹമ്മദ് മുഹ്സിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായി. കഥകളി ആസ്വാദനക്കളരി-
വിദ്യാരംഗം കലാസാഹിത്യ വേദിയും സ്പിക്ക് മാകിന്റെയും സഹായത്തോടെ കഥകളി എന്ന കലാരൂപത്തെ അടുത്തറിയാൻ അവസരമൊരുക്കി. ആംഗീകാവാ ചീക, ആഹാര്യ, സാത്വിക ഘടകങ്ങളെ വേർത്തിരിച്ചുള്ള അവതരണക്രമം കുട്ടികളിൽ നവ്യാനുഭവമായി.തുടർന്ന് നളചരിതം കഥകളിയുടെ അവതരണവും നടന്നു. നങ്ങ്യാർ കൂത്ത് അവതരണം-
കലാമണ്ഡലം പ്രസന്ന ടീച്ചറും ശിഷ്യരും നങ്ങ്യാർ കൂത്ത് അവതരണം നടത്തി. കംസവധം എന്ന കഥ അവതരണത്തിനു മുന്നോടിയായി മുദ്രകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ്സും നടന്നു. .
|