പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

PHSS Pandallur

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
   മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ-ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എച്.എസ്.എസ്.പന്തല്ലൂർ.                                                                                                                           


1979 ജൂലൈ 5 ന്  തെക്കുമ്പാട് മദ്രസയിൽ 98 കുട്ടികളുമായി മൂന്നു ഡിവിഷനുകളോടുകൂടി എട്ടാം ക്ലാസിൽ തുടങ്ങിയതാണ് നമ്മുടെ വിദ്യാലയം. ഇവിടെ നിന്നും വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറായിരുന്നു ആദ്യത്തെ ടീച്ചർ ഇൻ ചാർജ്. അതിനുശേഷം ജി ബി എച്ച് എസ് എസ്  അധ്യാപകനായിരുന്ന ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ മൂന്നുവർഷത്തെ ഡെപ്യൂട്ടേഷനിൽ പ്രധാന അദ്ധ്യാപകനായി നിയമിക്കപ്പെട്ടു.

ഇദ്ദേഹത്തിൻറെ സേവനം വിദ്യാലയത്തിലെ വളർച്ചയിൽ എന്നെന്നും ഓർക്കപ്പെടേണ്ടത്‌ തന്നെ. 1980 ൽ 9 ക്ലാസ്സോടുകൂടി സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി. ആദ്യത്തെ എസ്എസ്എൽസി ബാച്ച് 92% വിജയവുമായി പഠനം പൂർത്തിയാക്കി. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. 1980-81  കാലയളവിൽ ആദ്യത്തെ പിടിഎ രൂപം കൊണ്ടു. മാത്തുക്കുട്ടി പുള്ളുവേലിൽ ആദ്യത്തെ പിടിഎ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1982 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയപ്പോൾ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി  പിടിഎയുടെ എൻഡോവ്മെന്റ് ഏർപ്പെടുത്തി.