സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
07:25, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19068-wiki (സംവാദം | സംഭാവനകൾ) (→‎പുസ്തക പ്രദർശനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യമേഖലയിലും പാഠ്യ ഇതര മേഖലയിലും ഒട്ടനവധി പ്രതിഭാധനരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് സി.ബി.എച്ച്.എസ്.എസ്. കുട്ടികളുടെ അഭിരുചികൾ വളർത്തിക്കൊണ്ടുവരാൻ ഉതകുന്ന രീതിയിലുള്ള വിവിധ തരം ക്ലബ്ബുകളും ശാസ്ത്ര ലാബുകളും സർവ്വോപരി വായനയിലൂടെ അറിവിന്റെ വിശാലതയിലേക്ക് നയിക്കുന്ന സജീവമായ ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ച കാലത്തു തന്നെ സ്കൂൾ ലൈബ്രറിയുടെയും പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നിലവിൽ വിവിധ ഭാഷകളിലും വിവിധ സാഹിത്യ  പ്രസ്ഥാനങ്ങളിലുമായി 7197 ഓളം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്. സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ വന്ന് ഓരോരുത്തരുടെയും താല്പര്യമനുസരിച്ച് പുസ്തകം എടുക്കാനുള്ള രീതിയിലാണ് ലൈബ്രറിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ അധ്യയന ദിനങ്ങളിലും നിശ്ചിത സമയം ലൈബ്രറി പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും പുസ്തകം എടുക്കാനള്ള അവസരം ലഭിക്കുന്നു. ഇതിനു പരി എട്ട് , ഒൻപത്, പത്ത് ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും ക്ലാസ് ലൈബ്രറിയും പ്രവൃത്തിക്കുന്നുണ്ട്. കുട്ടികൾക്കായി പുസ്തക പരിചയം എന്ന രീതിയിൽ മലയാളത്തിലെ വിവിധ പ്രസാധകരുടെ സഹകരണത്തോടെ മൂന്ന് നാല് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേള സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതുപോലെ വായനാ ദിനത്തിൽ

നിധീഷ് .കെ (ലൈബ്രറി ചുമതല)

വിദ്യാലയത്തിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും നടത്താറുണ്ട്. ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പതിയ എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളും അതേ പോലെ മലയാള സാഹിത്യ ലോകത്തെ സമ്പുഷ്ടമാക്കിയ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ പരിചയപ്പെടാനും അതിലൂടെ അവർ വായനയുടേയും അറിവിന്റേയും ലോകത്തിലേക്ക് കടന്നുവരികയും ചെയ്യാറുണ്ട്. നിലവിൽ ഏഴായിരത്തി ഒരു നൂറിൽ പരം പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. സ്കൂൾ സ്പെഷൽ ഫീസ് , കുട്ടികളിൽ നടപ്പിലാക്കിയ 'എന്റെ ജന്മദിനം വിദ്യാലയത്തിന് ഒരു പുസ്തക' പദ്ധതി അതോടൊപ്പം തന്നെ 'വായന വസന്തം' തുടങ്ങിയ പദ്ധതികളിലൂടെയാണ്. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനവും വായനവാരവും നല്ല രീതിയിൽ നടത്തുകയും കൂടുതൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഈ അക്കാദമിക വർഷം കോവിസ്‌ മഹാമാരിയുടെ പിടിയിൽ അകപ്പെട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും അവരുടെ വീടുകളിൽ കഴിഞ്ഞ് Online സംവിധാനത്തിലൂടെ ക്ലാസുമായി മുന്നോട്ടു പോകുന്ന സമയത്തും പി.എൻ പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന' വായനദിനം' പരിപാടി വിപുലമായി Online പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് പ്രശസ്ത എഴുത്തുകാരനായ അംബികാസുതൻ മാങ്ങാടുമായി സംവധിക്കാനുള്ള അവസരവും ലഭിക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി കുട്ടികളെ കൂടുതലായി വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനത്തിന് വിദ്യാലയത്തിലെ മലായള വിഭാഗത്തിലെ അദ്ധ്യാപകനായ നിധീഷ് .കെ നേതൃത്വം കൊടുക്കുന്നു.

സ്‌കൂൾ ലൈബ്രറികൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ സ്‌കൂളിലെ ലൈബ്രറി വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കുട്ടികളുടെ സാന്നിധ്യം കൊണ്ട് സ്കൂൾ ലൈബ്രറി സജീവമാണ്. പ്രഗൽഭരായ മലയാളം അധ്യാപകരായ മനോജ് പി. കെ, നിധീഷ് കെ എന്നിവരാണ് ലൈബ്രറിയുടെമേൽ നോട്ടം വഹിക്കുന്നത്. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടേയും മറ്റ് ഭാഷകളിൽ നിന്ന് വർത്തനം ചെയ്തവയുമായ മികച്ച നോവലുകൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. പ്രവർത്തനങ്ങൾ കുട്ടികളിൽ വായനാശീലം വളർത്താൻ വേണ്ടി ക്ലാസ് ലൈബ്രറി തുടങ്ങി. ഈ ലക്ഷ്യം മുൻ നിർത്തി സ്കൂൾ മൾട്ടിമീഡിയയിൽ വെച്ച് പുസ്തകോൽസവം നടത്തി.

പുസ്തക പ്രദർശനം

ക്ലാസ് ലൈബ്രറി

വായനാവാരാചരണം - ഗ്യഹ സന്ദർശനം