14. പ്രീ പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
06:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (പഠനമ‍ൂലകൾ ഉൾപ്പെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രീ പ്രൈമറിവിദ്യാഭ്യാസം

വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത് പ്രീ-പ്രൈമറി ക്ലാസ്സിൽ നിന്നാണ്.രക്ഷിതാക്കളുടെ താൽപര്യപ്രകാരം 2012 ജൂൺ മാസത്തിലാണ് നമ്മുടെ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ (LKG, UKG )തുടങ്ങുന്നത്. 2012 ആഗസ്റ്റ്‌ മാസം മുതൽ ടീച്ചർക്കും ആയക്കും ഓണറേറിയം ലഭിച്ചു. 2014 മുതൽ P. T. A യുടെ കീഴിൽ ഒരു ടീച്ചറെകൂടി നിയമിച്ചു. സ്കൂൾ പഠനപ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഗൃഹസന്ദർശനം, പഠനയാത്ര, എന്നിവ വർഷത്തിൽ നടത്താറുണ്ട്. കായിക മത്സരങ്ങൾ, മാസത്തിൽ ബാലസഭ, പ്രീ പ്രൈമറി കലാമേള എന്നിവ നടത്താറുണ്ട്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ കളിപ്പൊയ്ക (പാർക്ക്‌ ) കളിയിലൂടെ പഠനം രസകരമാക്കാൻ വിവിധ പഠനമൂലകൾ എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

പ്രീ പ്രൈമറി പ്രവേശനോത്സവം
പ്രീ പ്രൈമറി ക്ലാസ് ആദ്യ ദിനത്തിൽ



പഠനമ‍ൂലകൾ

SSK യുടെ താലോലം പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി ക്ലാസ്സിൽ ഈ വർഷം പഠന മൂലകൾ തയ്യാറാക്കി.വിവിധ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട പഠന മ‍ൂലകളാണ് ക്ലാസ്സ‍ുകളിൽ തയ്യാറാക്ക‍ിയത്. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി നിർമല നിർവഹിച്ചു.

പഠന മ‍ൂല ഉദ്ഘാടനം
പഠനമ‍ൂല
പഠനമ‍ൂല
"https://schoolwiki.in/index.php?title=14._പ്രീ_പ്രൈമറി&oldid=1783281" എന്ന താളിൽനിന്ന് ശേഖരിച്ചത്