ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീമതി ജിഷ കെ ആർ ക്ലബ് കൺവീനർ
ശ്രീമതി ജിഷ എസ് ക്ലബ് ജോ കൺവീനർ

പരിസ്ഥിതി ക്ലബ്

ലക്ഷ്യം

നമ്മുടെ ഭൂമിയുടെ നിലനിൽപ്പിന് ആധാരമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പഠനവും അവബോധവും ഉണ്ടാക്കിയെടുക്കുയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രധാന ലക്ഷ്യം. വിദ്യാർഥികളിൽ പാരിസ്ഥിതിക പ്രശ്‍നങ്ങളിൽ അവബോേധം സ‍ൃഷ്ടിക്കുക്കയും പ്രക‍ൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബുകൾ രൂപം കൊടുത്തിട്ടുള്ളത്

പ്രവർത്തനങ്ങൾ

മറ്റെല്ലാ വിദ്യാലയങ്ങളിലെയും പോലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് കഞ്ചിക്കോട് സ്കൂളിലും ഉണ്ട്. പാരിസ്ഥിതിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും പരിസ്ഥിതി പ്രാധാന്യമുള്ള ദിനാചരണങ്ങൾ മറ്റ് ക്ലബുകളുമായി ചേർന്ന് സംഘടിപ്പിക്കയുമാണ് പ്രധാനമായും ചെയ്‍ത് വരുന്നത്. വിവിധ ദിനാചരങ്ങൾ അതുമായി ബന്ധപ്പെട്ട രീതിയിൽ ഉപന്യാസം, പോസ്റ്റർ രചന ,മറ്റ് തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്‍ത് നടപ്പാക്കുന്നു. ഹൈസ്‍കൂൾ വിഭാഗത്തിലെ ജിഷ കെ ആർ ടീച്ചറാണ് പരിസ്ഥിതി ക്ലബിന്റെ ചുമതലയുള്ള അധ്യാപിക. യു പി വിഭാഗത്തിൽ ജിഷ എസ് ടീച്ചർ യു പി വിഭാഗത്തിലെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു

പരിസ്ഥിതിദിനാചരണം

കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരിസ്ഥിതിദിനാചരണം ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത് . എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകുകയും ക്ലാസ് തലത്തിൽ പോസ്റ്റർ മൽസരങ്ങൾ നടത്തുകയും ചെയ്‍തു. വിദ്യാർഥികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിനെ പരിപാലിക്കുന്നതിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്‍തു. ഉപന്യാസം , പ്രസംഗം തുടങ്ങിയ മൽസരങ്ങളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഈ ദിനത്തിൽ മലമ്പുഴ-കഞ്ചിക്കോട് റോഡരികിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി

ഓസോൺ ദിനാചരണം

ഈ വർഷത്തെ ഓസോൺ ദിനാചരണവും ഓൺലൈനിലൂടെ ആയിരുന്നു സംഘടിപ്പിച്ചത്. ഓസോൺ പാളികളിലെ വിള്ളൽ പരിസ്ഥിതിക്കുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രാധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ വിശദീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ചകളും പോസ്റ്റർ മൽസരവും സംഘടിപ്പിച്ചു. സയൻസ് ക്ലബിന്റെ കൂടി സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്

സുഗത കുമാരി അനുസ്‍മരണം

പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും കവയത്രിയുമായ സുഗതകുമാരി ടീച്ചറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനോടൊപ്പം മലയാളം വിഭാഗവുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പ്ത്മിനി ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ് വി എന്നിവർ പങ്കെടുത്തു