ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം
ഉള്ളടക്കം
പ്രവേശനോത്സവം
ലോക പരിസ്ഥിതിദിനം
വായനാ ദിനം
ക്ലാസ് പി റ്റി.എ
യോഗാ ദിനം
ടാലന്റ് ലാബ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി
പഠന യാത്ര
1 പ്രവശനോത്സവം
സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമാക്കി ചൂരവിള യു പി സ്കൂൾ . സ്കൂൾ കൊടി തോരണങ്ങളാൽ അലങ്കരിച്ചും മധുരം വിതരണം ചെയ്തും നവാഗതരെ വരവേറ്റു. പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക സ്വാഗത പ്രസംഗം നടത്തി
ലോക പരിസ്ഥിതിദിനം
ചൂരവിള യൂ പി സ്കൂൾ പരിസ്ഥിതിദിനാഘോഷ പരിപാടികൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തു കയുണ്ടായി. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പരിസ്ഥിതി മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തെ പറ്റി സെമിനാർ നടത്തുകയുണ്ടായി തുടർന്ന് കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടതി നോടൊപ്പം പരിസരത്തുള്ള 20 വീടുകളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ സ്കൂൾ "കാവ് സന്ദർശനം " നടത്തി. ഇതിനായി പരിസ്ഥിതി പ്രവർത്തകയായ കൊല്ലകയിൽ തങ്കമണി ടീച്ചറിന്റെ വീടാണ് സന്ദർശിച്ചത്. അവിടെ അനേകം വൃക്ഷങ്ങളെ അടുത്തറിയാൻ കുട്ടികൾക്കു സാധിച്ചു പരിസ്ഥിതി ദിനത്തിൽ സ്കൂൾ മരമുത്തശ്ശിയെ ആദരിക്കുകയുണ്ടായി.
വായനാ ദിനം'
പി.എൻ പണിക്കർ അനുസ്മരണയോഗം സ്കൂൾ സംഘടിപ്പിക്കുക യുണ്ടായി . വായനയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അമ്മ വായന , അധിക വായന, കഥ പറച്ചിൽ കഥാവായന, കവിതാലാപനം, തുടങ്ങിയ പരിപാടികൾ നടത്തുകയുണ്ടായി. ഒരു മാസക്കാലം ഈ പ്രവർത്തനങ്ങൾ തുടർന്നു.
ക്ലാസ് പി.റ്റി എ
സ്കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് പിറ്റി എ നടത്തുകയുണ്ടായി. സ്കൂൾ പി.റ്റി.എ പ്രസിഡന്റായി ശ്രീമാൻ ഗിരീഷിനെതിരഞ്ഞെടുത്തു. കൂടാതെ മദർ പി.റ്റി എ അംഗങ്ങൾ, ഉച്ച ഭക്ഷണ കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു
യോഗാ ദിനം.
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി