ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/എസ് പി സി.

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41075ayyankoickal (സംവാദം | സംഭാവനകൾ) (വോയിസ് ഓഫ് അയ്യൻകോയിക്കൽ - വാട്സ്ആപ്പ് റേഡിയോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

അയ്യൻ കോയിക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ SPC സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 6 ഞായറാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ വച്ചു നടന്നു.ബഹുമാനപ്പെട്ട ചവറ എം എൽ എ ,ഡോ.സുജിത് വിജയൻ പിളള സല്യൂട്ട് സ്വീകരിച്ചു.കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന SPC മൂന്നാം ബാച്ചിൻ്റെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.പ്രൗഡ ഗംഭീരമായ പാസ്സിംഗ് ഔട്ട് പരേഡ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കേഡറ്റുകൾക്കുള്ള പുരസ്ക്കാര വിതരണം ബഹു. MLA നടത്തി.ചടങ്ങിൽ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ ISHO ശ്രീ. ദിനേശ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. S. സോമൻ, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിസ്റ് ശ്രീമതി സിന്ധു,ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.ജോസ് വിമൽരാജ്, തേവലക്കര ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഫാത്തിമാ കുഞ്ഞ്, SPC കൊല്ലം സിറ്റി ADNO ശ്രീ.അനിൽകുമാർ,പ്രിൻസിപ്പാൾ ശ്രീമതി പ്യാരി നന്ദിനി, ഹെഡ്മിസ്ട്രസ് ശ്രീമതി ആശാജോസ്, പി.ടി.എ പ്രസിഡൻറ് ശ്രീ .ഷിഹാബ് കാട്ടുകുളം, SMC ചെയർമാൻ ശ്രീ.ജി.കൃഷ്ണകുമാർ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ.സുജാതൻ പിള്ളഎന്നിവർ സന്നിഹിതരായി. അയ്യൻ കോയിക്കൽ SPC യൂണിറ്റ് CPO, ശ്രീ എമേഴ്സൺ, ACPO ശ്രീമതി പ്രേമാപിള്ള, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.ഹരി, ശ്രീമതി പ്രസന്നകുമാരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

പാസ്സിംഗ് ഔട്ട് പരേഡ്

വോയിസ് ഓഫ് അയ്യൻകോയിക്കൽ - വാട്സ്ആപ്പ് റേഡിയോ

അയ്യൻകോയിക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് ആരംഭിച്ച വോയിസ് ഓഫ് അയ്യൻകോയിക്കൽ എന്ന വാട്സ്ആപ്പ് റേഡിയോ സ്കൂളിലെ കുട്ടികൾക്ക് വിജ്ഞാനവും വിനോദവും സമകാലിക അവബോധവും പകർന്നുനല്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു.പത്രത്തിലെ പ്രധാന വാർത്തകളും പൊതുവിജ്ഞാനവും ഉൾപ്പെടുത്തിയുള്ള റേഡിയോ വാർത്ത ഒരു ദിവസം പോലും മുടങ്ങാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ വാർത്ത കേൾക്കുന്ന ഓരോ കുട്ടികൾക്കും മുതിർന്നവർക്കും ലഭിക്കുന്ന അറിവ് വളരെ വലുതാണ്.

വോയിസ് ഓഫ് അയ്യൻകോയിക്കൽ - വാട്സ്ആപ്പ് റേഡിയോ